HOME
DETAILS

തൃക്കാക്കര നഗരസഭ കൗണ്‍സില്‍ രണ്ടാം ദിവസവും ബഹളത്തില്‍ കലാശിച്ചു

  
backup
March 29 2018 | 05:03 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8-2

 

കാക്കനാട്: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗം ഇന്നലെയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. ചൊവ്വാഴ്ച്ച നടന്ന ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത നാല് യു.ഡി.എഫ് കൗണ്‍സിലര്‍മാരെ മിനിസ്റ്റില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ അനുവദിക്കാത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ ബഹളവുമായി എത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് കൗണ്‍സില്‍ ആരംഭിച്ചയുടനെ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ അജണ്ട വായിച്ചു തുടങ്ങുകയായിരുന്നു.
അജണ്ട തടസപ്പെടുത്തി കൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു അധ്യക്ഷയുടെ ചെയറിനു മുന്നിലേക്ക് എത്തിയതോടെ പത്തു മിനിട്ടിനുള്ളില്‍ അജണ്ട വിഷയങ്ങള്‍ പാസാക്കിയതായി ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു അറിയിച്ചു കൗണ്‍സില്‍ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ദിവസത്തെ ബജറ്റ് ചര്‍ച്ചയില്‍ ബജറ്റ് പാസാക്കുന്നത് വോട്ടിങ്ങിലൂടെ വേണമെന്ന യു.ഡി.എഫ് ആവശ്യം നഗരസഭ ചെര്‍പേഴ്‌സണ്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇതിനെ ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയില്‍ യു.ഡി.എഫിന്റെ നാല് വനിതാ കൗണ്‍സിലര്‍മാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ പി.എം യൂസഫ്, സ്ഥിരം കമ്മിറ്റി അധ്യക്ഷമാരായ മേരീ കുര്യന്‍, ഷബന മെഹര്‍ അലി, സീനറഹ്മാന്‍, കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്‍, ഐഷ അന്‍വര്‍, എം.ടി ഓമന, റഫീഖ് പൂതേലി, ടി.ടി ബാബു തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

അവിശ്വാസ പ്രമേയ നോട്ടീസ്
സ്വീകരിക്കല്‍ ശനിയാഴ്ചത്തേയ്ക്ക് മാറ്റി

 

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ എല്‍.ഡി.എഫ് ഭരണത്തിനെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിക്കല്‍ ശനിയാഴ്ച്ചത്തേക്ക് മാറ്റി.
നഗരസഭാധ്യക്ഷ കെ.കെ നീനു, വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ് എന്നിവര്‍ക്കെതിരേയുള്ള അവിശ്വാസ പ്രമേയം നോട്ടീസ് ഇന്നലെ യു.ഡി.എഫ് അംഗങ്ങള്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ടി.ആര്‍ റാം മോഹന്‍ റായിക്കു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ചു അവിശ്വാസ പ്രമേയം സമര്‍പ്പിക്കല്‍ ശനിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
ഇന്നും നാളെയും അവധി ദിവസങ്ങളായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അടുത്തയാഴ്ചയേ നോട്ടീസ് അയക്കാനാകു. അവിശ്വാസ പ്രമേയ നോട്ടീസ് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ സ്വീകരിച്ചാല്‍ 10 ദിവസത്തിനകം തപാല്‍ വഴി രജിസ്റ്റേര്‍ഡ് നോട്ടീസ് കൗണ്‍സില്‍ അംഗങ്ങള്‍ക്കു അയക്കണമെന്നും നിശ്ചിത സമയത്തു അംഗങ്ങള്‍ക്കു കിട്ടിയില്ലെങ്കില്‍ നിയമപ്രശ്‌നം ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാലുമാണ് മാറ്റിവച്ചത്.
യു.ഡി.എഫിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വിമത കൗണ്‍സിലര്‍ അവിശ്വാസ വോട്ടെടുപ്പു വേളയില്‍ സഹകരിച്ചാല്‍ മതിയെന്നും അവിശ്വാസ പ്രമേയ നോട്ടീസില്‍ യു.ഡി.എഫ് അംഗങ്ങള്‍ മാത്രം ഒപ്പിട്ടാല്‍ മതിയെന്നും ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫിലെ 21 അംഗങ്ങള്‍ മാത്രം ഒപ്പിട്ട അവിശ്വാസ പ്രമേയവുമായി കൗണ്‍സിലര്‍മാരായ പി.എം യൂസഫ്, ഇ.എം മജീദ്, റഫീഖ് പൂതേലി എന്നിവരാണു നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ ഓഫിസിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  11 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  11 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  11 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  11 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  11 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  11 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  11 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  11 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago