HOME
DETAILS

കാഞ്ഞങ്ങാടെ ആശുപത്രിയിലുണ്ടായത് പൊള്ളുന്ന അനുഭവങ്ങളെന്ന് ഇരകള്‍

  
backup
March 30 2018 | 04:03 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 

കാസര്‍കോട്: കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വിവരിച്ച് ബന്ധുക്കളായ ഇരകളുടെ വാര്‍ത്താസമ്മേളനം. കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയില്‍ വിവിധ കാലയളവുകള്‍ക്കിടയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ബന്ധുക്കളാണ് ആശുപത്രിയില്‍ നേരിട്ട ദുരവസ്ഥകള്‍ വിവരിച്ചത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ അരിയളത്തെ കെ. മുരളീധരന്റെ ഭാര്യ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ച് മംഗ്‌ളുരുവിലെ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണു നേരത്തെ ഇത്തരത്തില്‍ വിവിധ അനുഭവങ്ങള്‍ നേരിട്ടവര്‍ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരേ രംഗത്തു വന്നത്. ഇനിയൊരു രോഗിക്കും ബന്ധുക്കള്‍ക്കും ഇത്തരമൊരനുഭവം ഉണ്ടാവരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഈ ദുരവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ആശുപത്രിയില്‍ ദുരവസ്ഥ അനുഭവിച്ച ഇരകളായ വി. രാജന്‍, വി. ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


അസുഖത്തെ ഡോക്ടര്‍ അഭിനയമാക്കി; ആശയെ മരണം തട്ടിയെടുത്തു


കോടോം ബേളൂര്‍ പഞ്ചായത്തിലെ അരിയളത്തെ കെ. മുരളീധരന്റെ ഭാര്യ നാലു മാസം ഗര്‍ഭിണിയായ ആശ ചര്‍ദ്ദിയെ തുടര്‍ന്നു കഴിഞ്ഞ 17ന് ആശുപത്രിയില്‍ നടന്നാണ് എത്തിയത്. രണ്ടു ദിവസം ഇവിടെ കഴിഞ്ഞ ആശയ്ക്കു വേണ്ട രീതിയിലുള്ള പരിചരണം ലഭിച്ചില്ലെന്നാണ് ഭര്‍ത്താവ് മുരളീധരനും ആശുപത്രിയില്‍ ആശയ്ക്കു കൂട്ടിരുന്ന ആശയുടെ ഇളയമ്മ എന്‍. രാധികയും പറയുന്നത്. ഒരു കൈയും ഒരു കാലും അനക്കാന്‍ പറ്റുന്നില്ലെന്ന് ആശ പറഞ്ഞപ്പോള്‍ അതെല്ലാം അഭിനയമാണെന്നാണത്രെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കാര്യമായ ചികിത്സയൊന്നും നല്‍കിയില്ലെന്നും തുടര്‍ന്നു നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി മംഗളൂരുവിലെ യൂനിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് ആശ മരണപ്പെടുകയായിരുന്നു.
ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവും രോഗാവസ്ഥ മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കാത്തതുമാണ് വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും മംഗ്‌ളുരുവിലെ ഫാദര്‍ മുള്ളേഴ്‌സ്, കെ.എം.സി തുടങ്ങിയ ആശുപത്രികളില്‍ ആശയെ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോള്‍ യൂനിറ്റിയില്‍ തന്നെ പോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം ചെലുത്തിയതും സംശയം ജനിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
ആശയുടെ മരണത്തോടെ നാലു വയസുകാരന്‍ മകന് അമ്മയെയും ഭര്‍ത്താവ് മുരളീധരനു പ്രിയതമയെയും നഷ്ടപ്പെട്ടിരിക്കുന്നു.
ഇനിയൊരു കുടുംബത്തിനും ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്ന തിരിച്ചറിവാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ആശയുടെ ചികിത്സയില്‍ അനാസ്ഥ കാണിച്ചുവെന്നു തെളിയിക്കാന്‍ പറ്റുന്ന ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ആശുപത്രിക്കെതിരായ നിയമ നടപടികള്‍ വേഗത്തിലാക്കുമെന്നും ആശയുടെ ഭര്‍ത്താവ് പറഞ്ഞു.


എല്ലു നുറുങ്ങി സുനിതയുടെ നാലു മാസം പ്രായമുള്ള മകള്‍


ഇരിയയിലെ വി. രാജന്റെ ഭാര്യ സുനിതയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരാഴ്ച മുന്‍പ് സ്‌കാന്‍ ചെയ്തതില്‍ ഗര്‍ഭസ്ഥ ശിശുവിന് ഒരു കുഴപ്പവുമില്ലെന്നായിരുന്നു പരിശോധനാഫലം. എന്നാല്‍ സുനിത പ്രസവിച്ചപ്പോള്‍ രണ്ടു കാലും ഒടിഞ്ഞ് ഉള്ളിലോട്ടു മടങ്ങിയ നിലയിലായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഫലമാണു നാലു മാസമായി കുഞ്ഞ് മകള്‍ പ്ലാസ്റ്ററിട്ട കാലുമായി കിടക്കേണ്ടി വന്ന അവസ്ഥയെന്ന് പിതാവ് രാജന്‍ ആരോപിച്ചു. ചിലപ്പോള്‍ പ്രസവത്തിനിടെ കുഞ്ഞ് കൈയില്‍ നിന്നോ വീണുപോവുകയോ മറ്റോ ചെയ്തിട്ടുണ്ടാവാമെന്നാണ് രാജന്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിനു കുഴപ്പമില്ലെന്ന സ്‌കാനിങ് റിപ്പോര്‍ട്ടും രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. മുരളീധരന്റെ നിയമപോരാട്ടത്തിനു പിന്തുണ നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റിക്കൊപ്പം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രസവശേഷം ശരീരത്തില്‍ സൂചിയുമായി സീമ


ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രസവത്തിനു ശേഷം ശരീരത്തിനകത്തുള്‍പ്പെട്ട സൂചിയുമായി കഴിയേണ്ടി വന്ന സഹോദരിയുടെ ദുരവസ്ഥയാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വി. ബാലകൃഷ്ണനു വിവരിക്കാനുണ്ടായിരുന്നത്. കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ സീമയ്ക്കാണു പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്നു ശരീരത്തിനകത്തു സൂചിയുമായി കഴിയേണ്ടി വന്നത്.
പൊട്ടിയ സൂചി ശരീരത്തിനകത്തു കുടുങ്ങിയ സീമ ഗുരുതരാവസ്ഥ കടന്നാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. ഇത്തരം അവസ്ഥ ഈ ആശുപത്രിയില്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് വൈകിയാണെങ്കിലും ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയേണ്ടി വന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago