റഹ്മാന്‍ തായലങ്ങാടിക്കും ഗംഗന്‍ മൂവാരിക്കുണ്ടിനും ടി. ഉബൈദ് പുരസ്‌കാരം സമ്മാനിച്ചു
കാസര്‍കോട്: ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി. ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ രംഗത്തും പ്രഭാഷണ രംഗത്തും സജീവ സാന്നിധ്യമായ റഹ്മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ രംഗത്തെ അനുപമ വ്യക്തിത്വമായ കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മൂവാരികുണ്ടിനും സമ്മാനിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പുരസ്‌കാരം സമ്മാനിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷനായി. പുരസ്‌കാരത്തിന് അര്‍ഹരായവരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയും പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫിയും പരിചയപ്പെടുത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ഭാരവാഹികളായ ടി.ഇ അബ്ദുല്ല, അസീസ് മരിക്ക, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി. ചെര്‍ക്കള, ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.പി ശാഫി ഹാജി, യൂത്ത് ലീഗ് ജില്ലാ നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ, നാസര്‍ കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."