കനാല്‍ കരകവിഞ്ഞ് ഒഴുകി: വീട് തകര്‍ന്നു
മാള: കനാല്‍ കരകവിഞ്ഞു ഒഴുകി വീടു തകര്‍ന്നു. കൊമ്പിടിഞ്ഞാമക്കല്‍ നന്ദിപറമ്പത്തു സുധര്‍മ്മയുടെ വീടാണു തകര്‍ന്നത്. ആളൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ലുള്ള താഴേക്കാട് കനാല്‍ കരകവിഞ്ഞു ഒഴുകിയാണു വീട് തകര്‍ന്നത്. സുധര്‍മ്മയും മകന് മനേഷും വീടിനു പുറത്തായതിനാല്‍ ആളപായം ഉണ്ടായില്ല. കനാലിനോടു ചേര്‍ന്നു നില്ക്കുന്ന വീടിന്റെ പിറകിലൂടെ ഇരച്ചു കയറിയ വെള്ളം അടുക്കളയും അകത്തെ ചുമര്ഭിത്തികളും തകര്‍ത്തു. വീട്ടു സാധനങ്ങളെല്ലാം വെള്ളത്തിനടിയിലായി. അകത്തെ അലമാര ഒഴുകി വീണു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കനാലില്‍ വെള്ളം കരകവിഞ്ഞു ഒഴുകിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. പീച്ചി ഡാമില്‍ നിന്നും എത്തുന്ന വെള്ളമാണിത്. കാര്‍ഷികാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിനു നിര്‍മ്മിച്ച കനാലിന്റെ സംരക്ഷണ ഭിത്തി തകരാറിലാണെന്നു ആക്ഷേപമുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ഭിത്തിക്കു ഉയരം കൂട്ടി നിര്മ്മിക്കണമെന്നാവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."