HOME
DETAILS

ഫ്‌ളക്‌സ് ചുമരുകള്‍ക്കുള്ളില്‍ ഏഴംഗ കുടുംബത്തിന് ദുരിതപര്‍വം

  
backup
March 30, 2018 | 6:06 AM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


ചേലക്കര: എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനമെന്ന വീരവാദവുമായി ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചു നടക്കുന്ന ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ക്കു നേരെ ദുരിത ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചു ഏഴംഗ കുടുംബം. ചേലക്കര പൂവത്താണി വട്ടപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ കുടുംബമാണു സുരക്ഷിതമായ വീടെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ കണ്ണീര്‍ കയത്തില്‍ കഴിയുന്നത്.
കുട്ടികളുടെ കളിവീടിനു പോലുമുണ്ട് ഇതിനേക്കാള്‍ സുരക്ഷ. അത്രയ്ക്കു ദയനീയമാണു സ്ഥിതി. നാലു ചുമരുകള്‍ ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ കൊണ്ടാണ്. മേല്‍കൂരയെന്നതു വെറും സങ്കല്‍പ്പം മാത്രം . വെയിലും മഴയുമൊന്നും പുറത്തേയ്ക്കില്ല. അതു കൊണ്ടു തന്നെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ കുടുംബാംഗങ്ങള്‍ കഴിയുന്നതു വീടിനു തൊട്ടുള്ള മരതണലുകളിലാണ്. രാത്രിയില്‍ അബ്ദുള്‍ റഹ്മാനും ഭാര്യയ്ക്കും ഉറക്കമില്ല.
മൂന്നു പെണ്‍മക്കളും രണ്ടു ആണ്‍മക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു കാവലിരിയ്ക്കുകയാണു ഈ ദമ്പതികള്‍. നേരമിരുട്ടിയാല്‍ തൊട്ടടുത്ത വനത്തില്‍ നിന്നു പന്നി കൂട്ടമെത്തി ഫ്‌ലക്‌സ് ചുമരുകള്‍ കുത്തി പൊളിയ്ക്കാന്‍ തുടങ്ങും. ഈ സമയം മക്കളെ മാറോടു ചേര്‍ത്തു പിടിച്ചു കിണ്ണത്തിലും പാട്ടയിലുമൊക്കെ ആഞ്ഞടിയ്ക്കും ഇവര്‍ .
നേരം വെളുത്താല്‍ അടുത്ത പ്രശ്‌നം പ്രാഥമിക കൃത്യങ്ങള്‍ നടത്തുക എങ്ങിനെയെന്നതാണ്. ശുചി മുറി എന്നൊന്നു ഈ വീട്ടിലില്ല . പ്രായമായവരും മക്കളും കാടു കയറേണ്ട സ്ഥിതിയാണ്. വെള്ളമില്ല, വെളിച്ചമില്ല, തങ്ങളുടെ ദുരിതം കേള്‍ക്കാനും ആരുമില്ലെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. വീടിനു വേണ്ടി ചേലക്കര പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ധന കുടുംബത്തിനൊരു കരുണയും ലഭിച്ചില്ല.
ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ റഹ്മാന്‍ അതില്‍ നിന്നു ലഭിയ്ക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബത്തെ പോറ്റുന്നത്. ഇതിനിടയില്‍ ഹൃദ്രോഗവും ഈ യുവാവിനെ അലട്ടുന്നു. ഹൃദയ വാള്‍വു തകരാറിലായതിനെ തുടര്‍ന്നു ഏറെ നാളായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണു അബ്ദുള്‍ റഹ്മാന്‍. ഭാരിച്ച ചികിത്സാ ചിലവു താങ്ങാനാകാതെ അടങ്ങാത്ത വേദനയുമായി കഴിയുമ്പോഴാണു വാസയോഗ്യമായ ഒരു വീടിനു വേണ്ടി കേഴേണ്ടി വരുന്നത്. തങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും കാരുണ്യമതികളായ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഈ പാവപ്പെട്ട കുടുംബം വെച്ചു പുലര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  2 months ago
No Image

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

Kerala
  •  2 months ago
No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Kerala
  •  2 months ago
No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  2 months ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  2 months ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  2 months ago
No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  2 months ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  2 months ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  2 months ago