HOME
DETAILS

ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാന സമ്മേളനം ഒന്നിന്

  
backup
March 30, 2018 | 7:15 AM

%e0%b4%b9%e0%b4%bf%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b

 

തൊടുപുഴ: ദാഇയെ മില്ലത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് 10 ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും ഏപ്രില്‍ ഒന്നിന് നടക്കുമെന്ന് ചെയര്‍മാന്‍ എം. എ. മുഹമ്മദ് സക്കീര്‍ ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 30, 31 തീയതികളില്‍ ദീനി വിജ്ഞാന സദസും സംഘടിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് കാരിക്കോട് ദാഇയെ മില്ലത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് കാമ്പസില്‍ നടക്കുന്ന സനദ്ദാന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യും. എം. എ മുഹമ്മദ് സക്കീര്‍ ഹാജി അധ്യക്ഷത വഹിക്കും. സനദ്ദാനം തമിഴ്‌നാട് പള്ളപ്പട്ടി അല്‍ ഉസ്‌വത്തുല്‍ ഹസ്‌ന പ്രിന്‍സിപ്പല്‍ മൗലാന അബ്ദുല്‍ റഹീം ഹസ്രത്തും സനദ്ദാന പ്രഭാഷണം തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവിയും നിര്‍വഹിക്കും.
ഇ. പി. അബൂബക്കര്‍ മൗലവി പത്തനാപുരം മുഖ്യ പ്രഭാഷണവും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന അനുഗ്രഹ പ്രഭാഷണവും നടത്തും. സ്ഥാനവസ്ത്രം മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ പി. എ. സെയ്തുമുഹമ്മദ് മൗലവി വിതരണം ചെയ്യും. പി. പി. ഇസ്ഹാഖ് മൗലവി, അബ്ദുല്‍ റഷീദ് മൗലവി കടയ്ക്കല്‍, എം. എ. കരീം, എം. എ. സബൂര്‍, എം. എന്‍. സലീം, സമീപ മഹല്ലുകളിലെ ഇമാമുമാര്‍, മസ്ജിദ് പരിപാലന സമിതി പ്രസിഡന്റുമാര്‍ സംബന്ധിക്കും.
മാര്‍ച്ച് 30 ന് രാത്രി എട്ടിന് അഫ്‌സല്‍ ഖാസിമിയും 31 ന് ഷെഫീഖ് ഖാസിമിയും ദീനി വിജ്ഞാന സദസിന് നേതൃത്വം നല്‍കും. ഏപ്രില്‍ 4 ന് പുതിയ ഹിഫ്‌ള് കോഴ്‌സും 40 ദിവസത്തെ അവധിക്കാല ക്ലാസ്സും ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. എ. കരീം, എം. എ. സബൂര്‍, ഹാഫിസ് ഷാജഹാന്‍ മൗലവി, ഹാഫിസ് മാഹിന്‍ മൗലവി, വി. എ. ഷംസുദ്ദീന്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  6 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  6 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  6 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  6 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  6 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  6 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago