HOME
DETAILS
MAL
ചോദ്യപേപ്പര്‍ ചോര്‍ച്ച: മാനവ വിഭവശേഷി മന്ത്രാലയം പരാജയമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
backup
March 30 2018 | 10:03 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഈ സംഭവത്തിലൂടെ പ്രകാശ് ജാവേദ്കറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രവര്‍ത്തനത്തില്‍ പരാജയമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
സുരക്ഷയിലെ പാളിച്ചമൂലം 28 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ പണയപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക്, തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷകളാണ് ബുധനാഴ്ച സി.ബി.എസ്.ഇ റദ്ദാക്കിയത്.
വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇതിനെതിരേ കൂടുതല്‍ സമരപരിപാടികള്‍ തീരുമാനിക്കുന്നതിന് മറ്റു പാര്‍ട്ടികളുമായി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."