സൂപ്പര്‍ക്ലാസ് ബസുകളില്‍ ഇനി 'നിന്നും' യാത്ര ചെയ്യാം
തിരുവനന്തപുരം: യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസ് ബസുകളില്‍ നിറുത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യുന്നു.
നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് ഇതുവഴിനിന്ന് യാത്ര ചെയ്യാന്‍ സാധിക്കും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരേ പുന:പരിശോധനാ ഹരജി നല്‍കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ ചട്ടം പരിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള മോട്ടോര്‍വാഹനചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്.
ഈചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച നിയമോപദേശം.
സൂപ്പര്‍ ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കെ.എസ്.ആര്‍.ടി.സി ഉയര്‍ന്ന യാത്രാക്കൂലി ഈടാക്കുന്നത്.
ഇത് പാലിക്കുന്നില്ലെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ആവശ്യമെങ്കില്‍ ഈ വ്യവസ്ഥ സര്‍ക്കാരിന് പരിഷ്‌കരിക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."