HOME
DETAILS
MAL
മുഖ്യമന്ത്രി ചായസല്‍ക്കാരത്തിന് ചെലവിട്ടത് 3.4 കോടി രൂപ
backup
March 31 2018 | 02:03 AM
മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മന്ത്രി മന്ദിരത്തില്‍ ചായ സല്‍ക്കാരത്തിനായി മാത്രം ഒരു വര്‍ഷം ചെലവഴിച്ചത് 3.4 കോടി രൂപ. സംസ്ഥാനത്ത് കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്ന ധൂര്‍ത്ത് വലിയ കോളിളക്കത്തിനാണ് വഴിവച്ചിരിക്കുന്നത്. പ്രതിഷേധത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. ബി.ജെ.പിയുടെ അഴിമതിയുടെ ഏറ്റവും വലിയ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഫഡ്നാവിസിന്റെ ഓഫിസില്‍ ദിവസവും ചായക്കായി 18,500 കപ്പുകളാണ് ഉപയോഗിക്കുന്നത്. വിവരാവകാശ രേഖകളില്‍ നിന്നാണ് ഇക്കാര്യം മനസിലായതെന്നും എന്നാല്‍ ഇത്രയും കപ്പുകള്‍ നിത്യേന ഉപയോഗിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."