നാട്ടുകാരെ ദുരിതത്തിലാക്കി വളം നിര്‍മാണ കേന്ദ്രം
മുക്കം: മുക്കം നഗരസഭയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ കേന്ദ്രം പ്രദേശ വാസികള്‍ക്ക് ദുരിതമാകുന്നു. വളം നിര്‍മാണ കേന്ദ്രത്തില്‍ നിന്നുള്ള ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് പ്രദേശവാസികള്‍ ഇതിനെതിരെ രംഗത്തു വന്നത്. കല്ലുരുട്ടിയിലെ ചെമ്പംപറ്റയിലാണ് വളം നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ് അടിവാരം സ്വദേശി ഇവിടെ വളം നിര്‍മാണം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലം വാടകക്ക് എടുത്ത് അതില്‍ താത്കാലിക ഷെഡ് ഉണ്ടാക്കിയാണ് വള നിര്‍മാണ കേന്ദ്രം ആരംഭിച്ചത്. എല്ല് പൊടിയും ആട്ടിന്‍ കാഷ്ടവും ഉപയോഗിച്ചുള്ള ജൈവവളമാണ് നിര്‍മിക്കുന്നത്. എന്നാല്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും വളത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. 40 ലധികം കുടുംബങ്ങളാണ് വളം നിര്‍മാണ കേന്ദ്രത്തിന് സമീപത്തായി താമസിക്കുന്നത്. രാത്രിയാവുന്നതോടെ ദുര്‍ഗന്ധം അസഹനീയമാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികള്‍ ഒപ്പിട്ട പരാതി മുക്കം പൊലിസിനും നഗരസഭക്കും ആരോഗ്യ വകുപ്പിനും നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ മറ്റ് പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."