വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി
താമരശ്ശേരി: വയനാട് ചുരത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അടിവാരം ഗദ്സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
അടിവാരത്ത് പി.ജെ ആന്റണി പ്രാരംഭ സന്ദേശവും ഫാ. എമ്മാനുവല്‍ പൊന്‍പാറ പീഡാനുഭവ സന്ദേശവും നല്കി. പാലാ മറ്റത്തിപ്പാറയില്‍ നിന്നു കൊണ്ടുവന്ന 1200 കിലോ ഭാരമുള്ള കുരിശും മാനന്തവാടിയില്‍ നിന്നു കൊണ്ട് വന്ന 1052 കിലോ ഭാരമുള്ള കുരിശും ചെറുപുഴയില്‍ നിന്നുള്ള 900 കിലോ ഭാരമുള്ള കുരിശും വിശ്വാസികള്‍ ചുമന്ന് ചുരംകയറി. ജോസഫ് അഗസ്റ്റിന്, ജോബി ഇലഞ്ഞിക്കല്‍, ജോസ് ചിലമ്പില്‍ അടിവാരം, രാജു പി.എഫ്, തോമസ് ജോസഫ്, തങ്കച്ചന് താഴത്തുപറമ്പില്‍, സന്തോഷ് മുണ്ടന്തടം, ദേവസ്യ മൈലള്ളാംപാറ, സിസ്റ്റര്‍ ജീന എന്നിവര്‍ നേതൃത്വം നല്കി. തലശ്ശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി സമാപനസന്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."