സഊദിയില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുമതി നല്‍കിയേക്കും
റിയാദ്: സഊദിയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നിന്നു സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം എടുത്തു കളഞ്ഞേക്കും. റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ വിദഗ്ധ പരിശോധനക്കായി വിദേശികളെ അനുവദിക്കാനാണ് നീക്കം.
ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്ഡസ്ട്രിക്ക് കീഴിലെ ഗതാഗത കമ്മിറ്റി മുന്നോട്ടുവച്ച ആവശ്യമാണ് പരിഗണിക്കാമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.
റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ റിസീവിങ്, ഡെലിവറി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നതിന് ഓരോ സ്ഥാപനത്തിലും ഒരു വിദേശ വിദഗ്ധനെ നിയമിക്കണമെന്നാണ് ഗതാഗത കമ്മിറ്റിയുടെ ആവശ്യം.
നിലവില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചിട്ടുണ്ടെകിലും സ്ഥാപനങ്ങളിലെ റിസപ്ഷന്‍ ജോലികള്‍ പൂര്‍ണമായും സഊദിവല്‍ക്കരിച്ചിട്ടുണ്ടെന്നു ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ട്രസ്റ്റിക്കു കീഴിലെ ഗതാഗത കമ്മിറ്റി പ്രസിഡന്റ് സഈദ് അല്‍ബസാമി പറഞ്ഞു.
ഉപഭോക്താക്കളുടെ രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്തുക, വിവരങ്ങള്‍ കമ്പ്യുട്ടറില്‍ രേഖപ്പെടുത്തുകയെന്ന കാര്യങ്ങളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍, റിസീവിങ്, ഡെലിവറി മേഖലകളില്‍ സാങ്കേതിക വിദഗ്ധരുടെ തസ്തികകള്‍ സഊദിവല്‍ക്കരിക്കുന്നതിനു എളുപ്പമല്ല.
മതിയായ പരിചയ സമ്പത്തുള്ളവരുടെ അഭാവം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മുന്തിയ ഇനം കാറുകളുടെ ഉള്‍ഭാഗത്തെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ചിലര്‍ തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ വിദഗ്ധര്‍ക്ക് മാത്രമേ ഇത് കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ.
നിലവിലെ അവസ്ഥയില്‍ അത് ലഭ്യമല്ലാത്തതിനാല്‍ വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുവദിക്കണമെന്ന ചേംബര്‍ കൊമേഴ്‌സ് ആവശ്യത്തിനാണ് പരിഗണിക്കാമെന്ന് മന്ത്രാലയം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."