HOME
DETAILS
MAL
രോഗിയുടെ കൈവിരല്‍ ഞെരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി
backup
March 31 2018 | 08:03 AM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് രോഗിയുടെ കൈവിരല്‍ ഞെരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
കാലൊടിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന വിളക്കുപാറ സ്വദേശി വാസുവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
വാസുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാലൊടിഞ്ഞു കട്ടിലില്‍ കിടക്കുന്ന വാസുവിന്റെ കൈവിരല്‍ ഞെരിച്ച് ഒടിക്കാന്‍ ശ്രമിക്കുന്ന അറ്റന്ററുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്പെന്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."