ജില്ലാ മുഅല്ലിം സമ്മേളനം: മതാധ്യാപകര്‍ സമുദായത്തിന്റെ ചാലക ശക്തികളാവണം: ഡോ. ബഹാഉദ്ദീന്‍ നദ്‌വി
കണിയാമ്പറ്റ: വിശുദ്ധ മതം പഠിപ്പിക്കാന്‍ അവസരം ലഭിക്കുക വഴി മഹാ സൗഭാഗ്യം സിദ്ധിച്ചവരാണ് മുഅല്ലിം സമൂഹമെന്നും സമുദായത്തിന്റെ മുഴുവന്‍ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന്റെ ചാലക ശക്തികളാവാന്‍ തയാറാവണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണിയാമ്പറ്റയില്‍ സംഘടിപ്പിച്ച ജില്ലാ മുഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്പ്രവണതകളും അധര്‍മങ്ങളും വര്‍ധിച്ച വര്‍ത്തമാന കാലത്ത് മുഅല്ലിം സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളും കടമകളും ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. വിശ്വാസവൈകല്യം വേട്ടയാടുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന വിഷയത്തില്‍ റഹ്മത്തുല്ലാ ഖാസിമി വിഷയമവതരിപ്പിച്ചു. സമ്മേളന പദ്ധതികള്‍ സ്വാഗതസംഘം ചെയര്‍മാന്‍ എസ് മുഹമ്മദ് ദാരിമിയും കര്‍മ പദ്ധതി പ്രചാരണ സമിതി കണ്‍വീനര്‍ സി.പി ഹാരിസ് ബാഖവിയും അവതരിപ്പിച്ചു. വി മൂസക്കോയ മുസ്‌ലിയാര്‍ നസ്വീഹത്ത് നടത്തി. സമാപന ദുആ സദസിന് പാണക്കാട് ശഹീറലി തങ്ങള്‍ നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഇബ്‌റാഹിം ഫൈസി വാളാട്, എം മുഹമ്മദ് ബഷീര്‍, ജാഫര്‍ ഹൈതമി, കെ.സി അബ്ദുല്ല മൗലവി, പി.സി ഇബ്‌റാഹിം ഹാജി, കാഞ്ഞായി ഉസ്മാന്‍, എം.കെ ഇബ്‌റാഹിം മൗലവി, മുജീബ് ഫൈസി കമ്പളക്കാട്, കെ.ടി കോയക്കുട്ടി ഹാജി, കെ.എം ഫൈസല്‍, അബൂബക്കര്‍ റഹ്മാനി, നവാസ് ദാരിമി, ഹംസ ഫൈസി, ഇസ്മായില്‍ ദാരിമി, നാസര്‍ മൗലവി, അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ഫൈസി പനമരം സ്വാഗതവും വി.കെ സഈദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."