HOME
DETAILS

പഠിച്ചോളൂ...കളി അധികം വേണ്ട

  
backup
April 02 2018 | 01:04 AM

%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b3%e0%b5%82-%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d



തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളിലെ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നു. കുട്ടികള്‍ക്ക് പാഠ്യപദ്ധതി നിര്‍ദേശിക്കുന്ന പൂര്‍ണ പഠനസമയം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കിയാണ് പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുന്നത്. സാധ്യായ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. 200 പ്രവൃത്തിദിനമെങ്കിലും കുട്ടികള്‍ക്ക് ഒരുവര്‍ഷം ലഭിക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. എന്നാല്‍, നൂറ്റിയെഴുപതില്‍ താഴെ ദിവസങ്ങളേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ.
ഈ കുറവ് പരിഹരിക്കാന്‍ നിലവില്‍ അവധിദിനങ്ങളായി പരിഗണിക്കുന്ന ഓഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ ദേശീയ ആഘോഷദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണ്. കൂടാതെ മഹാന്‍മാരുടെ അനുസ്മരണാര്‍ഥമുള്ള അവധികളും പ്രവൃത്തിദിനമാക്കും. മന്നം ജയന്തി, ശ്രീനാരായണ ജയന്തി, അംബേദ്കര്‍ ജയന്തി തുടങ്ങി അവധിദിനങ്ങളും സാധ്യായദിനങ്ങളാക്കാനാണ് ആലോചന.
നിലവില്‍ ഈ ദിനങ്ങള്‍ അവധിയായതിനാല്‍ മാഹാന്‍മാരെക്കുറിച്ച് പുതുതലമുറ അറിയാതെ പോകുന്നുവെന്നാണ് അധികൃതരുടെ വാദം. ഇവ സാധ്യായ ദിനങ്ങളാക്കിയാല്‍ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളിലൂടെ മഹാന്‍മാരെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാമെന്നും അധികൃതര്‍ ന്യായീകരിക്കുന്നു. മതസാമുദായിക നേതാക്കളെ ബോധ്യപ്പെടുത്തി നിലവിലുള്ള ഒഴിവുദിനങ്ങള്‍ സാധ്യായ ദിനങ്ങളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൂടാതെ മേളകള്‍ അവധിക്കാലത്ത് നടത്തുന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കടുത്ത വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago