HOME
DETAILS

സഊദിയില്‍ ജയിലിലായിരുന്ന മലയാളി ആശുപത്രിയില്‍ മരിച്ചു

  
backup
April 03 2018 | 12:04 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d

റിയാദ്: സഊദിയില്‍ കേസിലകപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന മലയാളി ആശുപ്രത്രിയില്‍ മരിച്ചു. പട്ടാമ്പി നെടുങ്ങോട്ടൂര്‍ ചെറിയങ്ങാട്ടില്‍ സൈതലവി (42) ഇന്നലെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്.

ഷറഫിയയില്‍ വെച്ച് മതകാര്യ പൊലിസിന്റെ പിടിയിലായ ഇദ്ദേഹം ആറര വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു.

കേസില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി ഇത് റദ്ദ് ചെയ്തു മൂന്ന് വര്‍ഷം തടവ് ശിക്ഷയാക്കി മാറ്റിയിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് മരണം നടന്നതെന്നാണ് വിവരം.

ടിബി രോഗബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തെ സഊദി ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് പൊലിസ് പിടിയിലാകുന്നത്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago