HOME
DETAILS
MAL
അഞ്ചു ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്കി മധ്യപ്രദേശ് സര്‍ക്കാര്‍
backup
April 04 2018 | 06:04 AM
ഭോപാല്‍: അഞ്ചു ഹിന്ദുമതനേതാക്കള്ക്കു സഹമന്ത്രി പദവിനല്കി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഹിന്ദു സന്യാസിമാരായ നര്‍മദാനന്ദ് മഹാരാജ്, ഹരിഹരനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് മന്ത്രി പദവി നല്‍കിയത്.
നര്‍മദ നദിയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയിലാണ് ഇവരെ നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 31 ന് ഉത്തരവിറക്കിയത്.
അടുത്തവര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സര്‍ക്കാറിന്റെ നീക്കം. സഹമന്ത്രിമാര്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭിക്കും.
ഹിന്ദു മതനേതാക്കള്‍ക്ക് മന്ത്രിപദവിനല്കിയ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിനുമുന്‍പുള്ള രാഷ്ട്രീയക്കളികളാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."