ഭരണസമിതിയുമായി സഹകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം
കിനാലൂര്‍: പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ചു പോകാന്‍ വിസമ്മതിച്ച സെക്രട്ടറിക്ക് സ്ഥലംമാറ്റം. കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ. സുമേഷിനെയാണ് സ്ഥലംമാറ്റിയത്. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സെക്രട്ടറി പലപ്പോഴും തടസം നില്ക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ കാറങ്ങോട്ട്, വൈസ് പ്രസിഡന്റ് കെ.കെ ബാലന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞമാസം ഇരുപതിന് മെഡിക്കല്‍ ലീവിനു പോയ സുമേശ് 31ന് ജോലിയില്‍ പ്രവേശിക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയെങ്കിലും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവുള്ളതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഇന്നലെയാണ് സുമേശ് ജോലിയില്‍ പ്രവേശിക്കാനെത്തിയത്. ജോലിയില്‍ തിരികെ പ്രവേശിച്ചു ഉച്ചയോടെത്തന്നെ പഞ്ചായത്ത് ഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."