തിരുവങ്ങൂര്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ നിയമന വിവാദം: തൊഴിലാളി യൂനിയനുകള്‍ ഉപരോധം നടത്തി
കൊയിലാണ്ടി: തിരുവങ്ങൂര്‍ കേരള ഫീഡ്സ് കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ്, എസ്.ടി.യു എന്നീ യൂനിയനുകളുടെ നേതൃത്വത്തില്‍ ഉപരോധം നടത്തി.
അഭിമുഖം നടത്തി സി.ഐ.ടി.യു യൂനിയനില്‍പ്പെട്ടവരെ മാത്രം ചുമട്ടുതൊഴിലാളികളാക്കി നിയമിക്കുന്നതിനെതിരേയാണ് സംയുക്ത യൂനിയന്‍ സമരം നടത്തിയത്.
ബാബു കുളൂര്‍, റഷീദ് വെങ്ങളം, മാടഞ്ചേരി സത്യനാഥന്, രാജേഷ് കീഴരിയൂര്‍, ടി. ബാബുരാജ്, മോഹനന് നമ്പാട്ട്, എം.പി മൊയ്തീന്‍കോയ, സുഭാഷ് നിലവനാടത്ത്, അനില്‍ പാണലില്, ഉണ്ണി തയ്യക്കണ്ടി, ഹരിദാസന് നേതൃത്വം നല്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അസി. പ്രോഡക്ഷന്‍ മാനേജര്‍ സുജിത്ത്, കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാം പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടത്തിയ അഭിമുഖത്തില്‍ 33 പേരാണ് പങ്കെടുത്തത്. ലേബര്‍ കാര്‍ഡ് ഇല്ലാത്ത എട്ടു പേരേ മാറ്റി നിര്‍ത്തി ബാക്കിയുള്ള 23 പേരില്‍ നിന്ന് 13 പേര്‍ക്ക് നിയമനം നല്കി. ഇതില്‍ ഒന്പതുപേര് സി.ഐ.ടി.യു തൊഴിലാളികളും രണ്ടുപേര്‍ എ.ഐ.ടി.യു.സി.യും എച്ച്.എം.എസ്, ബി.എം എസ് യുനിയനുകളില് നിന്ന് ഓരോ തൊഴിലാളികളേയുമാണ് നിയമിക്കാന്‍ നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."