കരുവാരകുണ്ട് പഞ്ചായത്തില്‍ കരാറുകാര്‍ക്ക് വേണ്ടിയുള്ള ഭരണമെന്ന് മുസ്‌ലിം ലീഗ്
കരുവാരകുണ്ട്: പഞ്ചായത്തില്‍ കരാറുകാര്‍ക്കു വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. കരാറുകാരുടെ ഇംഗിതത്തിന് വഴങ്ങി വികസനത്തിന് വേണ്ടി ചെലവഴിക്കേണ്ട തുക കോണ്‍ക്രീറ്റ് വിപ്ലവത്തിനായി മാറ്റിവച്ചത് ജനം മനസിലാക്കുന്നുവെന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികള്‍ പറഞ്ഞു.
മുന്‍ ഭരണസമിതി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ വാര്‍ഡുകളിലേക്കും തുല്യമായാണ് ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതി മുസ്‌ലിംലീഗ് അംഗങ്ങളുടെ വാര്‍ഡുകളെ പൂര്‍ണമായും അവഗണിച്ചു. മറ്റു വാര്‍ഡുകള്‍ക്കനുവദിച്ച ഫണ്ടിന്റെ പകുതി പോലും ലീഗ് അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് അനുവദിച്ചില്ല.
രണ്ടരക്കോടി രൂപ റോഡ് നവീകരണത്തിനും കോണ്‍ക്രീറ്റുകള്‍ക്കും മാത്രമായി നീക്കിവച്ചപ്പോള്‍ ഒന്നര കോടിയുടെ കണക്കാണ് പ്രസിഡന്റ് വാര്‍ത്താ ലേഖകരെ അറിയിച്ചത്. വാര്‍ഷിക പദ്ധതിയിലെ അപാകതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നറിയിച്ച ശേഷവും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള മുസ്‌ലിം ലീഗ് അംഗങ്ങളെ കാണാനോ ചര്‍ച്ച ചെയ്യാനോ പ്രസിഡന്റ് തയാറായില്ല.
മുന്‍പ് പുന്നക്കാട് വി.സി.ബിക്ക് അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഏഴരലക്ഷം രൂപ നീക്കിവച്ചതിനെതിരേ പരാതിപ്പെട്ടവരാണ് സി.പി.എം എന്നത് നേതാക്കള്‍ മറക്കരുതെന്നും ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.അലവി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍.കെ അബ്ദുറഹ്മാന്‍, സെക്രട്ടറി പി.ഇമ്പിച്ചിക്കോയ തങ്ങള്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ.മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."