HOME
DETAILS
MAL
സഊദിയില്‍ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു
backup
April 07 2018 | 11:04 AM
ജിദ്ദ: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സഊദിയില്‍ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു. നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ് നിയമനം. ഇതോടെ രാജ്യത്ത് അംഗീകാരമുള്ള വനിതാ അഭിഭാഷകരുടെ എണ്ണം 244 ആയി. ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് വനിതകള്‍ക്ക് അഭിഭാഷകരായി നിയമനം നല്‍കിത്തുടങ്ങിയത്. നോട്ടറി വിഭാഗത്തിന് കീഴില്‍ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളുണ്ട്. ഇതിലും സ്ത്രീകളെ നിയമിക്കാന്‍ മന്ത്രാലയം കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. മൂന്ന് വര്‍ഷം നീളുന്ന, പരിശീലനം ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് നിയമനവും ലഭിക്കും. തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ച കോഴ്‌സുകള്‍ ഇതര പ്രവിശ്യകളിലും ഉടന്‍ ആരംഭിക്കും. വനിതാ ശാക്തീകരണത്തിന്റേയും സാമൂഹിക പരിവര്‍ത്തനവും ലക്ഷ്യം വെച്ചാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."