HOME
DETAILS
MAL
'സ്വാശ്രയ ബില്‍ അംഗീകരിക്കരുത്'
backup
April 07 2018 | 18:04 PM
കോഴിക്കോട്: സ്വാശ്രയ ബില്‍ അംഗീകരിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാടെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അതിന്റെ ഭാഗമായി ഒ.രാജഗോപാല്‍ എം.എല്‍.എ ഗവര്‍ണറെ കണ്ട് ബി.ജെ.പിയുടെ നിലപാട് അറിയിച്ചിട്ടുണ്ട്. കുട്ടികളെ മുന്‍നിറുത്തി മാനേജ്‌മെന്റിനെ സഹായിക്കുന്നതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഗൂഢാലോചന നടത്തി.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ല. സുപ്രി കോടതി ഇടപെടല്‍ ശക്തമാണ്. എല്ലാ വര്‍ഷവും തട്ടിപ്പ് തുടരുന്ന സമീപനമാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടേത്. കുട്ടികളെയും സര്‍ക്കാരിനെയും രക്ഷിതാക്കളെയും കാലങ്ങളായി കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് മാനേജുമെന്റുകളെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."