HOME
DETAILS

മതേതരകക്ഷികളെ ഒന്നിപ്പിച്ച് മോദിയെ പുറത്താക്കും: എ.കെ ആന്റണി

  
backup
April 07 2018 | 18:04 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

 

 

ചെര്‍ക്കള (കാസര്‍കോട്): ഫാസിസത്തിനും വര്‍ഗീയതക്കും അക്രമത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് തുടക്കമായി. ചെര്‍ക്കളയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെയും നേതാക്കളെയും സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു. യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് എ.കെ ആന്റണി പറഞ്ഞു. മതേതരകക്ഷികളെ ഒന്നിപ്പിച്ച് മോദിയെ പുറത്താക്കും. അസമത്വം വളരുന്നതിനൊപ്പം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വടക്കേ ഇന്ത്യയില്‍ വ്യാപക അക്രമമാണ് നടക്കുന്നത്.
നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവച്ചു. എല്ലാ തൊഴില്‍മേഖലയും മോദി ഭരണത്തില്‍ നിശ്ചലമായിരിക്കുകയാണ്. മോദിയെ ഭരണമേല്‍പ്പിച്ചതില്‍ ഭാരതജനത ദുഃഖിക്കുകയാണ്. കോണ്‍ഗ്രസും യു.പി.എയും തകര്‍ന്നാല്‍ അച്ഛാദിന്‍ വരുമെന്നുപറഞ്ഞാണ് മോദി അധികാരത്തില്‍ വന്നത്. എന്നാല്‍, കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളുകയും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സമീപനമാണ് മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായത്. നോട്ടുനിരോധനം രാജ്യത്തെ സമസ്തമേഖലകളെയും തകര്‍ത്തു. രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനരോഷത്തില്‍നിന്ന് ആര്‍ക്കും മോദിയെ രക്ഷിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ. ശങ്കരനാരായണന്‍, ഷാനിമോള്‍ ഉസ്മാന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി ജോസഫ്, അഡ്വ.ടി. സിദ്ദീഖ്, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, കെ.സി അബു, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago