HOME
DETAILS

ദേശീയ സമുദ്രമത്സ്യബന്ധന നയം: വിദേശ കപ്പലുകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ നിര്‍ദ്ദേശം

  
backup
June 04 2016 | 03:06 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8

ജലീല്‍ അരൂക്കുറ്റി


കൊച്ചി: ഇന്ത്യയുടെ ആഴക്കടല്‍ മേഖലയില്‍ വിദേശ മത്സ്യക്കപ്പലുകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധന അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ദേശീയ സമുദ്ര മത്സ്യ ബന്ധന നയം 2016 ന്റെ രണ്ടാം കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
കേരളത്തിലെ മത്സ്യതൊഴിലാളികളും ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചു ഒന്നാം കരട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി മത്സ്യതൊഴിലാളി സമൂഹത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ പുറത്തിറക്കിയത്്. ദേശീയ മല്‍സ്യബന്ധന നയരൂപീകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രകാര്‍ഷിക ഗവേഷണ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്ന ഡോ.എസ്.അയ്യപ്പന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.
മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേ കേരളസര്‍ക്കാര്‍ ഉള്‍പ്പടെ ശക്തമായി രംഗത്ത് വന്നിരുന്നു. മീനാകുമാരി കമ്മിഷന്റെ ചുവടുപിടിച്ച് പുറത്തിറക്കിയ ഡോ.എസ് അയ്യപ്പന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യ കരട് റിപ്പോര്‍ട്ടിനെതിരേയും മത്സ്യതൊഴിലാളി മേഖലയില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജനുവരി 19 ന് പ്രസിദ്ധീകരിച്ച ആദ്യ കരടില്‍ നിന്നും മൗലികമായി തന്നെ വ്യത്യസ്തമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച രേഖയെന്നതാണ് ശ്രദ്ധേയം.
ആഴക്കടല്‍ മേഖലയില്‍ നേരത്തേയുള്ള മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ദേശീയ സമുദ്ര മത്സ്യബന്ധന നയത്തിന്റെ രണ്ടാം കരട് ഡല്‍ഹിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ 14 വര്‍ഷമായി ആഴക്കടല്‍ മേഖലയിലെ നയങ്ങളും നടപടികളും ഗുണകരമായില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്.
അതുകൊണ്ട് എല്‍.ഒ.പി.റദ്ദ് ചെയ്യണമെന്നും ഡോ.പി.മുരാരി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഈ രംഗത്ത് നടപ്പാക്കണമെന്നും ആഴക്കടല്‍ മേഖലയില്‍ തദ്ദേശീയ മത്സ്യബന്ധന സമൂഹത്തിന് പ്രോത്സാഹനം നല്‍കണമെന്നും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
ഈ രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും പങ്കാളിത്ത വിഭവ പരിപാലനം നടപ്പാക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധനാവകാശം പരിരക്ഷിക്കണമെന്നും 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള മത്സ്യബന്ധനത്തെ ക്രമീകരിക്കണമെന്നും വിനാശകരമായ മത്സ്യബന്ധന സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫിഷ് മീല്‍ പ്ലാന്റുകള്‍ നിരുത്സാഹപ്പെടുത്തണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും മേഖലയെ സംരക്ഷിക്കണം, 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗത്ത് തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം സംരക്ഷിക്കണം, ഈ മേഖലയെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, മത്സ്യബന്ധന മേഖലയിലുള്ളവര്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ, ഭവനനിര്‍മാണ പദ്ധതി, ക്ഷേമ പദ്ധതികള്‍ എന്നിവ തുടരണമെന്നും തൊഴില്‍ പരിശീലനത്തിന് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായം ലഭ്യമാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള സഹകരണം ഉള്‍പ്പടെ 13 മേഖലകളിലായി നടപ്പാക്കേണ്ട നയപരിപാടികളാണ് കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വന്നിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago