HOME
DETAILS
MAL
വാച്ച് ടവറും തൂക്കുപാലവും തുറന്നു
backup
April 09 2018 | 03:04 AM
അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ വാച്ച് ടവറും, തൂക്കുപാലവും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കാതിരുന്ന സൈലന്റ് വാലിയിലെ കുന്തിപ്പുഴക്ക് കുറുകെയുള്ള തൂക്കുപാലവും, അറ്റകുറ്റ പണികള്‍ തീര്‍ത്ത പുതിയ നിരീക്ഷണ കേന്ദ്രവും സൈലന്റ് വാലിയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്കി. 50 ലക്ഷത്തിലധികം രൂപ ചിലവിട്ട് സര്‍ക്കാര്‍ തുറന്നു നല്കിയ ഇവയുടെ ഉദ്ഘാടനം പാലക്കാട് എം.പി എം.ബി രാജേഷും, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീനും നിര്‍വഹിച്ചു. സൈലന്റ് വാലിയില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."