HOME
DETAILS

ദലിത് സമൂഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  
backup
April 09 2018 | 18:04 PM

dalith-samooham

നിസ്സാര രാഷ്ട്രീയ വിഷയങ്ങളില്‍ പോലുമുള്ള ഹര്‍ത്താല്‍ സ്ഥിരം കാഴ്ചയായി മാറിയ കേരളത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ അതിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ സവിശേഷതകള്‍ കൊണ്ട് ഏറെ ശ്രദ്ധേയമാകുകയുണ്ടായി. അധികാര രാഷ്ട്രീയത്തില്‍ ഇടവും അനുബന്ധ സംവിധാനങ്ങളുമുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ നടത്തിയ ഹര്‍ത്താലായിരുന്നില്ല അത്. ആവശ്യത്തിന് ഓഫിസുകള്‍ പോലുമില്ലാത്ത ചില ദലിത് സംഘടനകള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നെങ്കിലും അത് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കേരളം പൂര്‍ണമായി നിശ്ചലമായില്ലെങ്കിലും സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് ഈ ഹര്‍ത്താലിന്റെ രാഷ്ട്രീയ വിജയം.

നിരന്തരം കൊടിയ പീഡനങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുന്ന രാജ്യത്തെങ്ങുമുള്ള ദലിത് സമൂഹം ഇപ്പോള്‍ അനുഭവിക്കുന്ന കടുത്ത അരക്ഷിതബോധത്തില്‍ നിന്ന് ഉടലെടുത്ത രോഷമാണ് ഈ പ്രക്ഷോഭത്തിന്റെ ഇന്ധനം. രാജ്യം സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും വംശീയ അതിക്രമങ്ങളില്‍ നിന്ന് മോചനം നേടിയിട്ടില്ലാത്ത അവര്‍ക്ക് നമ്മുടെ ഭരണഘടന നല്‍കിയ രക്ഷാകവചങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം.
വംശീയ അക്രമികള്‍ക്കു രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ ആ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചത് രാജ്യത്തെ ദലിത് മനസുകളില്‍ ഭീതി നിറച്ചിട്ടുണ്ട്. നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരേ വിവിധ ദലിത് സംഘടനകള്‍ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ഭാരത് ബന്ദിനെ അടിച്ചൊതുക്കാന്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങളും സവര്‍ണ ഫാസിസ്റ്റുകളും ചേര്‍ന്ന് നടത്തിയ നരനായാട്ടില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുക കൂടിയുണ്ടായത് രാജ്യത്തിന്റെ കറുത്ത മക്കളില്‍ സൃഷ്ടിച്ച അരക്ഷിതബോധം സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നതാണ് സത്യം.
നിയമം ദുര്‍ബലപ്പെടുത്തുന്നത് തടയണമെന്നും ഭാരത് ബന്ദിനിടയിലുണ്ടായ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ ചിലയിടങ്ങളിലുണ്ടായ അക്രമങ്ങള്‍ ആ അരക്ഷിതബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ തന്നെയാണ്.
എന്തൊക്കെയായാലും ഹര്‍ത്താലിന്റെ ഭാഗമായുണ്ടായ അക്രമങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. എങ്കിലും അതിനവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. പീഡന നിരോധന നിയമം നിലവിലുണ്ടായിട്ടും ദലിത് വേട്ട നിര്‍ബാധം തുടരുകയാണ് രാജ്യത്ത്. മനുഷ്യരെന്നതു പോയിട്ട് ജീവികളെന്ന പരിഗണനപോലുമില്ലാതെ ദലിതര്‍ക്കു നേരെ നടക്കുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ വര്‍ധിച്ചുവരികയാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണം സവര്‍ണ ഹൈന്ദവ ഫാസിസ്റ്റ് ശക്തികളുടെ കൈകളിലെത്തിയതോടെ ദലിത് വേട്ടയില്‍ വന്‍ വര്‍ധന തന്നെ ഉണ്ടായിട്ടുണ്ട്. ഭരണത്തിലെ സവര്‍ണാധിപത്യം കാരണം പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
രാജ്യത്തെ ദലിത് ജീവിതാവസ്ഥയുടെയും അവരെ പീഡിപ്പിക്കുന്ന സവര്‍ണ വംശീയ കുറ്റവാളികള്‍ക്കു ലഭിക്കുന്ന ഭരണകൂട സംരക്ഷണത്തിന്റെയും വലിയൊരു ഉദാഹരണമാണിത്. അനീതികളുടെ തുടര്‍ച്ചയില്‍ സഹികെടുന്നൊരു ജനവിഭാഗം അക്രമാസക്തമാവുന്നതില്‍ അവരെ മാത്രം കുറ്റപ്പെടുത്താനാവില്ല.
അംഗബലം കൊണ്ട് ഏറെ ചെറിയവയായ വിരലിലെണ്ണാവുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ഇന്നലത്തെ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടുവന്നത്. പിന്നെ ചില വലിയ കക്ഷികളുടെ പോഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. പ്രഖ്യാപിത പിന്തുണ കുറവായിരുന്നെങ്കിലും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ ഹര്‍ത്താലിനെ തള്ളിപ്പറയാനാവാത്ത വിധം രാഷ്ട്രീയ സമ്മര്‍ദത്തിലായത് അതിന്റെ മുദ്രാവാക്യത്തിന്റെ സാമൂഹ്യ ഗൗരവം വെളിപ്പെടുത്തുന്നു.
അതോടൊപ്പം, സ്വന്തം പാര്‍ട്ടിഓഫിസുകള്‍ക്കു നേരെ കല്ലേറുണ്ടാകുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്യുമ്പോള്‍ ഇടംവലം നോക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാറുള്ള മുഖ്യധാരാ കക്ഷികള്‍ക്ക് ഈ സമരത്തോടുള്ള മനോഭാവം വെളിപ്പെടുകയുമുണ്ടായി. സകല വേദികളിലും ദലിതര്‍ക്കായി വലിയ വായില്‍ സംസാരിക്കുന്നവരാണ് ഈ കക്ഷികളെന്ന് ഓര്‍ക്കേണ്ടതുണ്ട്.ഇന്നലത്തെ ഹര്‍ത്താലടക്കം രാജ്യത്ത് കത്തിപ്പടരുന്ന കീഴാള മുന്നേറ്റം വെറും ദലിത് സമരമെന്ന പേരില്‍ പരിമിതപ്പെടുത്തേണ്ടതല്ല. രാജ്യത്തെ ജനസംഖ്യയില്‍ മൂന്നിലൊന്നിന് അടുത്തു വരുന്ന സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നത് അവരുടെ വിഷയം മാത്രമായി ചുരുങ്ങേണ്ടതല്ല. അവരുടെ രക്ഷയ്ക്കുള്ള പരിമിതമായ നിയമങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുന്നതിനെ ചെറുക്കേണ്ട ചുമതല രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കുമുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago