HOME
DETAILS

'അഗതി രഹിത കേരളം' പദ്ധതി പാതി വഴിയില്‍

  
backup
April 09 2018 | 20:04 PM

agathi-rahitha-kerala-not-come-true

മലപ്പുറം: നിരാലംബരും നിര്‍ധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗതി രഹിത കേരളം പദ്ധതി പാതി വഴിയില്‍. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ച് ഈ വര്‍ഷം ജനുവരി ഒന്നിന് സംസ്ഥാനത്തെ സമ്പൂര്‍ണ അഗതിരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോഴും പല പഞ്ചായത്തുകളിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.


സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ മാത്രമാണ് പദ്ധതി അല്‍പ്പമെങ്കിലും മുന്നോട്ട് പോയിട്ടുള്ളത്. അര്‍ഹരായ കുടുംബങ്ങളെ മുഴുവന്‍ കണ്ടെത്തുന്നതിനുള്ള കുടുംബശ്രീ സര്‍വെ എല്ലാ ജില്ലകളിലും പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ മന്ദഗതിയിലായതാണ് പദ്ധതി നടപ്പിലാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചത്.


കുടുംബശ്രീയുടെ ഏറ്റവും സുപ്രധാനമായ പദ്ധതിയായ ആശ്രയ പദ്ധതിയാണ് 'അഗതി രഹിത കേരളം' എന്ന പേരില്‍ വിപുലീകരിച്ചത്. ആശ്രയ പദ്ധതിയില്‍ നിലവിലുള്ള ആളുകള്‍ക്ക് പുറമെ പുതുതായി കണ്ടെത്തുന്ന അഗതികളെ കൂടി ചേര്‍ത്തുള്ള പദ്ധതിയാണ് അഗതി രഹിത കേരളം. പ്രത്യേകം പരിശീലനം ലഭിച്ച ആര്‍.പിമാരാണ് സര്‍വേക്ക് നേതൃത്വം നല്‍കി വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ കണ്ടെത്തിയ ഗുണഭോക്താക്കളുടെ ലിസ്റ്റിന്റെ കരട് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് കരട് പട്ടിക പഞ്ചായത്ത് തലത്തില്‍ സി.ഡി.എസ് പ്രസിദ്ധീകരിക്കുകയും ചെയ്യണം. പിന്നീട് അന്തിമ പട്ടികയുടെ അംഗീകാരത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അഗതി ഗ്രാമസഭ ചേര്‍ന്ന് വിലയിരുത്തി പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് അംഗീകരിക്കുകും ചെയ്യേണ്ടതുണ്ട്. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളിലും ഇതൊന്നും നടന്നിട്ടില്ല.


സര്‍വേയില്‍ ഉള്‍പ്പട്ടെവര്‍ക്ക് മെഡിക്കല്‍ ക്യാംപുകള്‍ നടത്തി അഗതികളുടെ ആരോഗ്യവിവര ശേഖരണവും നടത്തിയതിനു ശേഷമാണ് പദ്ധതിക്ക് അംഗീകാരം നല്‍കി ജില്ലാ മിഷന് സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന് സാങ്കേതിക പരിശോധനക്ക് ശേഷം പദ്ധതികള്‍ ജില്ലാ മിഷന്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമുണ്ടായിരുന്നത്.


എന്നാല്‍ മിക്ക ജില്ലകളിലെയും കുടുംബശ്രീ മിഷനുകള്‍ക്കും പദ്ധതി രേഖ സമര്‍പ്പിക്കാനായിട്ടില്ല. പദ്ധതി വഴി ഭക്ഷണം, ചികിത്സാ, വിദ്യാഭ്യാസം, വസ്ത്രം, വികസന ആവശ്യങ്ങള്‍, കിടപ്പാടം, വീട് വാസയോഗ്യമാക്കല്‍, കുടിവെള്ളം തുടങ്ങിയവയാണ് ലഭിക്കുന്ന സേവനങ്ങള്‍.


പദ്ധതിക്ക് ആവശ്യമായി വരുന്ന ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാറും ശേഷിക്കുന്ന 60 ശതമാനം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായുമാണ് കണ്ടെത്തേണ്ടത്.


 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago