ജവാന് കൈക്കൂലി വാങ്ങിയ സംഭവം: അന്വേഷണ സംഘത്തിനു വിമര്‍ശനം
തിരുവനന്തപുരം: ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു രാജ്യാന്തര കള്ളക്കടത്തുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് കോടതിയുടെ നിര്‍ദേശം.
സി.ബി.ഐ നിയമപരമായി പ്രതികള്‍ക്കു ജാമ്യം അനുവദിക്കാനുള്ള സമയം കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. രാജ്യാന്തര കള്ളക്കടത്തുകാരനു ജാമ്യം നല്കാന് സി.ബി.ഐ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്നും ജഡ്ജി മുന്നറിയിപ്പു നല്കി.
കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുള്‍ ഹഖ് എന്ന ബിഷു ഷെയ്ഖിന്റെ ജാമ്യാപേക്ഷയില്‍ വാദം പറയുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
എന്നാല്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ ജാമ്യം നല്‍കരുതെന്നും സി.ബി.ഐ അഭിഭാഷകന് വാദിച്ചു.
ഉദ്യോഗസ്ഥന് കൊല്‍ക്കത്തയിലും ബംഗാളിലുമായി അന്വേഷണം നടത്തുകയാണെന്ന സി.ബി.ഐയുടെ വാദം കോടതി കണക്കിലെടുത്തില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കണക്കിലെടുത്ത ശേഷമേ ജാമ്യ അപേക്ഷയില്‍ വിധി പറയുകയുള്ളൂവെന്നും ജഡ്ജി വ്യക്തമാക്കി.
ബിഷു ഷെയ്ഖിനു വേണ്ടി ഹാജരായതു മുന്‍ സോളിസിറ്റര്‍ ജനറല്‍ ഫാറൂഖ് എം. റസാക്കാണ്. മുപ്പതു ദിവസമായി ബിഷു ഷെയ്ഖ് സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയായി തെളിവുകള്‍ ശേഖരിച്ചെന്നും പ്രതിഭാഗം വാദിച്ചു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തുന്ന കള്ളക്കടത്തുകാര്‍ക്ക് ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു വഴിവിട്ട സഹായങ്ങള്‍ ചെയ്തിരുന്നതു ബിഷു ഷെയ്ക്കിന്റെ നിര്‍ദേശ പ്രകാരമാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം നാലിനാണ് ബിഷു ഷെയ്ഖിനെ കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്. ഇയാളെ 23 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."