ബലാത്സംഗ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണം: ബി.ജെ.പി എം.എല്‍.എയുടെ സഹോദരന് അറസ്റ്റില്‍
ലക്നോ: യോഗിയുടെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന് അതുല്‍ സിംഗ് സെന്‍ഗാര്‍ അറസ്റ്റില്‍. യുവതിയുടെ പിതാവിനെ അക്രമിച്ചെന്നാരോപിച്ചാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്.
ഉന്നാവെയിലെ ബങ്കര്മോ മണ്ഡലത്തിലെ എം.എല്‍.എകുല്ദാപ് സിംഗ് സെന്‍ഗാറിന്റെ സഹോദരനാണ് അതുല്‍. യുവതിയുടെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്.
ഇന്നലെയാണ് പപ്പുസിംഗ് കസ്റ്റഡിയില്‍ മരിച്ചത്. ലെംഗികമായി പീഡിപ്പിച്ച ബിജെപി എം.എല്‍.എക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."