ശ്രീലങ്കന്‍ സ്ത്രീകളില്‍ നിര്‍ബന്ധിത ഗര്‍ഭ നിരോധന കുത്തിവയ്പ് നടത്തുന്നതായി പരാതി
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ശ്രീലങ്കന്‍ സ്ത്രീകളെ ഏജന്റുമാര്‍ ഗര്‍ഭനിരോധന ഉപാധികളെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. ഗര്‍ഭിണിയാകില്ലെന്ന മൂന്ന് മാസത്തെ ഉറപ്പോടെ തൊഴിലാളികളെ വിതരണം ചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള, ആറോളം ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തുറന്ന് പ്രതികരിക്കാന്‍ സ്ത്രീകള്‍ ഇതുവരെ തയാറായിട്ടില്ല. കാന്‍ഡി ജില്ലയില്‍ ആരംഭിച്ച് രാജ്യമെങ്ങും പടര്‍ന്ന ആഭ്യന്തര കലാപത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പുരുഷന്മാരെ നഷ്ടപ്പെടുകയോ, ശാരീരികവും മാനസികവുമായ അവശതയിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഇതാണ് തമിഴ് സ്ത്രീകളെ അവരുടെ കുടുംബങ്ങളുടെ ഭാരമേറ്റെടക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. റിക്രൂട്ടര്‍മാരുടെ തന്ത്രങ്ങള്‍ തിരിച്ചറിയാനാവാത്ത സ്ത്രീകളാണ് കൂടുതലും ഇരകളാക്കപ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
അതേ സമയം കൂടുതല്‍ സ്ത്രീകള്‍ക്കും ഈ കുത്തിവയ്‌പെടുക്കുന്നത് എന്തിനാണെന്ന് പോലും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."