പാറ്റൂര്‍ കേസ്: 4.35 സെന്റ് കൂടി തിരിച്ചുപിടിക്കണമെന്ന് ലോകായുക്ത
തിരുവനന്തപുരം: പാറ്റൂരില്‍ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മാതാക്കളായ ആര്‍ട്ടെക്ക് കൈവശം വെച്ച 4.356 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്നും ഭൂമി ഏറ്റെടുത്ത ശേഷം അറിയിക്കാനും ജില്ലാ കലക്ടറോട് ലോകായുക്ത നിര്‍ദ്ദേശിച്ചു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാദ ഭൂമിയിലൂടെ കടന്നുപോകുന്ന ജലഅതോറിറ്റിയുടെ സ്വീവേജ് പൈപ്പ് സംബന്ധിച്ച് ലോകായുക്ത നിലപാടെടുത്തില്ല.
16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കെന്നു നേരത്തേ കണ്ടെത്തിയിരുന്നത്. ഇതില്‍ 12.279 സെന്റ് ഭൂമി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു. അതിനുശേഷം വിശദമായ തെളിവെടുപ്പും ഹിയറിങും നടത്തിയാണ് ബാക്കിയുള്ള 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാന്‍ ഇപ്പോള്‍ ഉത്തരവിട്ടത്.
പുതിയ ഉത്തരവ് അനുസരിച്ച് ആമയിഴഞ്ചാന്‍ തോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആര്‍ട്ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ ഒരു വശം പൊളിക്കേണ്ടിവന്നേക്കും. ഇത് കൂടാതെ വേറെ വ്യക്തികള്‍ കൈയേറിയെന്ന് കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാനും ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.
2014ലാണ് പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളായ ആര്‍ട്ടെക്ക് സര്‍ക്കാര്‍ പുറമ്പോക്ക് കൈയേറി കെട്ടിട നിര്‍മാണം നടത്തുന്നുവെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭൂമിയായിരുന്നു ഇത്. പിന്നീട് സര്‍ക്കാരിന്റെ ഒത്താശയോടെ, ഫ്‌ളാറ്റ് നിര്‍മാണത്തിന് സൗകര്യമൊരുക്കാന്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചുവെന്നും പരാതിയുണ്ടായിരുന്നു. ലോകായുക്ത അഭിഭാഷക കമ്മിഷനെയും അമിക്കസ് ക്യൂറിയേയും വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെയും അന്വേഷണത്തിന് നിയോഗിച്ചു.
തുടക്കത്തില്‍ കൈയേറ്റമില്ലെന്ന് വാദിച്ച ഫ്‌ളാറ്റുടമ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും എതിരായതോടെ അധികമായി 12 സെന്റ് കൈവശമുള്ളതായി സമ്മതിച്ചിരുന്നു. ഈ 12.279 സെന്റ് സ്ഥലം ലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ തിരിച്ചുപിടിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ ഉത്തരവ്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുങ്കെലും പിന്നീട് ഹൈക്കോടതി റദ്ദാക്കി. അതേസമയം, ലോകായുക്ത വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍ടെക്ക് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."