വയനാട് വന്യജീവി സങ്കേതം 16ന് തുറക്കും
സുല്‍ത്താന്‍ ബത്തേരി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട വയനാട് വന്യജീവി സങ്കേതത്തില്‍ ഈ മാസം 16 മുതല്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കും.
വേനല്‍ ശക്തമായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വേനല്‍ മഴ ലഭിച്ച് കാട് വീണ്ടും പച്ചപ്പണിഞ്ഞതോടെയാണ് കേന്ദ്രം തുറക്കുന്നത്. കേന്ദ്രം അടച്ചതോടെ നിരവധി സഞ്ചാരികള്‍ നിരാശരായി മടങ്ങിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ, തോല്പെട്ടി എന്നിവിടങ്ങളിലാണ് കാനന സവാരി ഉള്ളത്. രാവിലെ ഏഴ് മുതല്‍ 10 മണിവരെയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുമാണ് സവാരി. നിരവധി സഞ്ചാരികളാണ് കാനന സവാരിക്കായി സങ്കേതത്തിലെത്തുന്നത്.
തമിഴ്നാട് തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വീണ്ടും തുറക്കുമ്പോള്‍ കാനന സവാരിക്കെത്തുന്ന സഞ്ചാരികള്‍ക്ക് ബോധവല്കരണ ക്ലാസ് നടത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സങ്കേതത്തിലെ ജീപ്പിലുള്ള കാനന സവാരിയുടെ നിരക്ക് അധികൃതര്‍ വര്‍ധിപ്പിച്ചു. ഒരു ജീപ്പില്‍ ആറുപേര്‍ക്കാണ് സവാരിക്ക് അനുമതി.
ഇതിന് 675 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇത് 715 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."