കംപ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവുമായി സഹോദരന്മാര്‍ പിടിയില്‍
കട്ടപ്പന: കംപ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ സഹോദരങ്ങളെ എക്‌സൈസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് മധുര ഇന്ദിരനഗറില്‍ ഇസക്കിമുത്തു(22), ആനന്ദകുമാര്‍(20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
തമിഴ്‌നാട്ടില്‍നിന്നുള്ള തോട്ടം തൊഴിലാളികള്‍ക്ക് വിതരണത്തിനെത്തിച്ച 400 ഗ്രാം കഞ്ചാവ് പ്രതികളില്‍നിന്നും എക്‌സൈസ് പിടികൂടി. ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ ഹര്‍ത്താല്‍ ദിനമായ കഴിഞ്ഞദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. എക്‌സൈസ് വാഹന പരിശോധന നടത്തുന്നതുകണ്ട സംഘം ബാരിക്കേഡിനുള്ളിലൂടെ ബൈക്ക് അമിത വേഗതയിലോടിച്ച് കടന്നുകളഞ്ഞു. സമീപത്ത് വാഹനം തടഞ്ഞിരുന്ന ഹാര്‍ത്താലനുകൂലികളെയും കബളിപ്പിച്ച സംഘത്തെ വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയാണ് എക്‌സൈസ് കീഴ്‌പെടുത്തിയത്. പഴയ കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉസിലാംപെട്ടിയില്‍നിന്നും പൊതികളായെത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പന നടത്തുന്നതിനായെത്തിച്ച പ്ലാസ്റ്റിക് കവറുകളും പ്രതികളില്‍നിന്നും എക്‌സൈസ് കണ്ടെത്തി.ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ബി. ബിനു, പ്രിവന്റീവ് ഓഫിസര്‍മാരായ എം.എസ്. മധു, എം.പി. പ്രമോദ്, കെ.ആര്‍. ബാലന്‍,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."