അന്താരാഷ്ട്ര പക്ഷി, മൃഗ, മത്സ്യ, സസ്യ പ്രദര്‍ശനത്തിന് തിരക്കേറുന്നു
കൊച്ചി: 'ആടിനെ പട്ടിയാക്കിയോ അതോ പട്ടിയെ ആടാക്കിയോ', എറണാകുളം മറൈന്‍ഡ്രൈവില്‍ വിസ്മയ കാഴചകളൊരുക്കിയിരിക്കുന്ന അന്താരാഷ്ട്ര പക്ഷി, മൃഗ, മത്സ്യ, സസ്യ പ്രദര്‍ശനത്തില്‍ വിദേശഇനത്തില്‍പ്പെട്ട നായയായ അഫ്ഗാന്‍ ഹണ്‍ഡിനെ കാണുന്നവരുടെ ചോദ്യമാണ്.
ആടിന്റെ ശരീരപ്രകൃതിയോട് സാമ്യമുള്ള നായയാണ് അഫ്ഗാന്‍ ഹണ്‍ഡ്്. മറൈന്‍ഡ്രൈവിലെ വിസ്മയ കാഴ്ചകള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് എന്ന പോലെ തന്നെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചതോടെ തിരക്ക് വര്‍ധിച്ചു. വിനോദത്തിന് ഒപ്പം മൃഗ മത്സ്യ സസ്യ സ്‌നേഹികളെ ആകര്‍ഷിക്കുന്ന രൂപത്തിലാണ് പ്രദര്‍ശനഗരി സജ്ജമായിരിക്കുന്നത്.
ഗുജറാത്തി ഇനമായ ഗിര്‍ എന്ന കുട്ടിപശുവും കേരളത്തിന്റെ വെച്ചൂര്‍ പശുവിനും ഒപ്പം ആന്ധ്രയില്‍ നിന്നുള്ള പ്രത്യേക ഇനം കുള്ളന്‍പശുവായ ബങ്കാരയും ക്ഷീരകര്‍ശകരെ മാത്ര മല്ല സന്ദര്‍ശുടെ എല്ലാം ശ്രദ്ധനേടുന്നതാണ്.
ഇതോടൊപ്പം പുഷ്പ ഫല സസ്യ, ഔഷധ സസ്യ മേളയും നടക്കുന്നതിനാല്‍ പ്രദര്‍ശനം ഏറെ ശ്രദ്ധനേടികഴിഞ്ഞു. നഗരിയിലെ ആദ്യ പവലിയനില്‍ ആഫ്രിക്കന്‍ വന്യമൃഗങ്ങളെ വെല്ലുന്ന റോബോട്ടിക് വന്യമൃഗങ്ങളുടെ കാഴ്ചകളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ നിന്നുള്ളവ അടക്കം 150ല്‍പ്പരം അലങ്കാരമത്സ്യങ്ങള്‍ മേളയിലുണ്ട്. മൂന്നാമത്തെ പവലിയനില്‍ അലങ്കാര വളര്‍ത്തുപക്ഷികളുടെ വിശാലമായ കാഴ്ചകളാണ്. ഇന്തോനേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളാണ് ഇവിടെ വിരുന്നിനെത്തിയിരിക്കുന്നത്. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു മണി വരെയാണു പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."