മില്‍മയില്‍ ശമ്പളപരിഷ്‌കരണത്തിന് മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമൂലധനത്തിനായി പത്ത് കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയ്യതി മുതല്‍ പതിനഞ്ച് മാസത്തിനകം ആസ്തി ബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്റ്റിലേയും കേരള മുനിസിപ്പാലിറ്റി ആക്റ്റിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
പതിനഞ്ച് മാസത്തെ സമയപരിധി മുപ്പതു മാസമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിശ്ചിതസമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണ് നിയമഭേദഗതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."