മൊയാരത്ത് ശങ്കരനെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവഗണിച്ചു
മാങ്ങാട്ടുപറമ്പ്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന് കേരള രാഷ്ട്രീയ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ അവഗണിച്ചുവെന്ന് കണ്ണൂര്‍ സര്‍വകാലാശാല ചരിത്ര വിഭാഗം സെമിനാര്‍. മൊയാരത്ത് ശങ്കരന്റെ ജീവിതവഴികളിലൂടെ എന്ന വിഷയം ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
1930 കാലഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന പലരും പിന്നീട് ഇടത് സഹയാത്രികരായി മാറി. എന്നാല്‍ മൊയാരത്ത് ശങ്കരനെ മാത്രം ചരിത്രങ്ങളില്‍നിന്നു മാറ്റി നിര്‍ത്തിയത് പരിശോധിച്ച് തിരുത്തണമെന്നും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഫറൂഖ് കോളജ് ചരിത്രവിഭാഗം മേധാവി എം.ആര്‍ മന്‍മഥന്‍ മോഡറേറ്ററായി. സര്‍വകലാശാല മുന്‍ ചരിത്രവിഭാഗം മേധാവി കെ.എന്‍ ഗണേശ് വിഷയം അവതരിപ്പിച്ചു. ഡോ. സി. ബാലന്‍, കവിയൂര്‍ രാജഗോപാലന്‍, കെ. ബാലകൃഷ്ണന്‍, മൊയാരത്ത് ശങ്കരന്റെ മകന്‍ ജനാര്‍ദ്ദനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."