തളിപ്പറമ്പ് കോടതിക്കു സമീപത്തുനിന്ന് വ്യാജ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
തളിപ്പറമ്പ്: കോടതി കെട്ടിടത്തിനു പിറകില്‍ നിര്‍ത്തിയിട്ട കാറിനടിയില്നിന്നു വ്യാജ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് ഇന്നലെ ഉച്ചയോടെ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കോടതി റോഡില്‍നിന്നു ചിന്മയ സ്കൂളിനു സമീപമെത്തുന്ന റോഡില്‍ നിര്‍ത്തിയിട്ട കാറിനടില് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. പൊലിസ് ഉടന്‍ തന്നെ ഇവ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധനയിലാണ് ഇവ വ്യാജ ബോംബുകളാണെന്ന് തിരിച്ചറിഞ്ഞ്. ബോംബുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. യഥാര്‍ത്ഥ ബോംബിന്റെ മാതൃകയില്‍ തന്നെയാണ് ഇവ നിര്‍മിച്ചിട്ടുളളത്. സ്റ്റീല്‍ കണ്ടെയ്നറിനുളളില്‍ വെളുത്ത പൊടി നിറച്ച് പ്രത്യേകതരം പശ ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു. വ്യാജ ബോംബിന്റെ ഉറവിടവും വിവരം നല്കിയവരെക്കുറിച്ചും ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നു തളിപ്പറമ്പ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."