HOME
DETAILS
MAL
തിരുന്നാവായയില്‍ വന്‍ മണല്‍വേട്ട
backup
April 12 2018 | 06:04 AM
തിരുന്നാവായ: അനധികൃതമായി സൂക്ഷിച്ചിരുന്ന മണല്‍ശേഖരം പിടികൂടി. തിരുന്നാവായ,തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ കടവുകളില്‍ ഹെഡ് ക്വോര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണിയുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് മണല്‍ശേഖരം പിടികൂടിയത്.
തിരുന്നാവായ കടവ്, ബീരാഞ്ചിറ കുഞ്ചികടവ്, കമ്മൂക്ക് കടവ് എന്നിവിടങ്ങളില്‍ നിന്ന് മാഫിയ ശേഖരിച്ച നൂറുക്കണക്കിന് മണല്‍ചാക്കുകളാണ് അധികൃതര്‍ പിടികൂടിയത്. മൂന്ന് ലോഡ് മണല്‍ റവന്യൂ സംഘം കസ്റ്റഡിയിലെടുത്ത് കലവറക്ക് കൈമാറി. കൂടാതെ നൂറിലധികം മണല്‍ചാക്കുകള്‍ പുഴിയിലേക്ക് തളളി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെപി ഗിരിനാഥ്, റവന്യു ഇന്‍സ്പെകടര്‍ ഹസീബ് അലിഅക്ബര്‍, ക്ലര്‍ക്ക് അനീഷ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."