ജസീമിന് വേണ്ടി ഓടിയത് ചന്തക്കുന്നിലെ 35 ഓട്ടോകള്‍
നിലമ്പൂര്‍: ഇരുവൃക്കകളും തകരാറിലായ നിലമ്പൂര്‍ ചന്തക്കുന്നിലെ പി.സി ജസീമിന് വേണ്ടി ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയത് കാരുണ്യവഴിയില്‍. ചന്തക്കുന്നിലെ 35 ഓട്ടോ ഡ്രൈവര്‍മാരാണ് ഇന്നലെ ഓട്ടത്തിലെ മുഴുവന്‍ വരുമാനവും ജസീമിന്റെ ചികില്‍സക്ക് വേണ്ടി നീക്കിവച്ചത്.
ജസീമിന്റെ പിതാവ് ചുമട്ടുതൊഴിലാളിയായിരുന്ന ചെറിയോന് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കടലവിറ്റാണ് കുടുംബം പോറ്റുന്നത്. അതിനിടെയാണ് ഇളയ മകന്റെ വൃക്ക തകരാറിലായത്.
ജസീമിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ദിവസവും ഡയാലിസിസ് ചെയ്യുന്നുണ്ട്. നാട്ടുകാര്‍ രൂപീകരിച്ച സഹായ കമ്മിറ്റിയാണ് ചികിത്സാ ചെലവ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കല്യാണപ്പുര തട്ടുകടയിലെ ജസീര്‍ ഒരു ദിവസം ബിരിയാണി വിറ്റു കിട്ടിയ തുകമുഴുവന്‍ ജെസീമിന്റെ ചികിത്സാ ചെലവിലേക്കായി നല്‍കിയിരുന്നു.
ഓട്ടോ ഡ്രൈവര്മാരാ ശീലത്ത് അഷ്റഫ്, പി.എം സിദ്ദീഖ്, അഷ്റഫ് എന്ന ബാവ, ശിഹാബ് കളത്തുംപടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. മുമ്പും ചന്തക്കുന്നിലെ ഓട്ടോ ഡ്രൈവര്‍മാര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."