സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം: കൈതേരിയില്‍ വീടുകള്‍ക്ക് ബോംബേറ്
കൂത്തുപറമ്പ്: കൈതേരിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെയും ആര്.എസ്.എസ് പ്രവര്‍ത്തകന്റെയും വീടിനു ബോംബേറ്. രണ്ടുപേര്‍ക്കു പരുക്കേറ്റു. സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗം കൈതേരി തേന്‍പുളിയിലെ പി. അബ്ദുറഷീദിന്റെയും കൈതേരി ഇടത്തെ ആര്.എസ്.എസ് പ്രവര്ത്തകന് ഹര്ഷിന് ഹരീഷിന്റെ വീടിനു നേരെയുമാണ് ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായത്. അബ്ദുല്‍റഷീദിന്റെ വീടിനു നേരെ ഉഗ്രശേഷിയുള്ള രണ്ടു ബോംബുകളാണ് എറിഞ്ഞത്. ബോംബുകള്‍ വീടിനുമുന്നിലെ ഗ്രില്സില് തട്ടി പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഗ്രില്‍സും ജനല്‍ചില്ലും തകര്‍ന്നു. പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ആര്.എസ്.എസ് പ്രവര്ത്തകന് ഹര്ഷിന് ഹരീഷിന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചില്ല് തെറിച്ച് ഹരീഷിന്റെ സഹോദരി ഹരിതക്ക് മുഖത്ത് പരുക്കേറ്റു. മാതാവ് ഷീലയ്ക്കും ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ കേള്‍വിക്കും തകരാറുണ്ടായി. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."