HOME
DETAILS
MAL
അല്‍പ്പം ഇഷ്ടക്കേടുണ്ടായാലും വികസനത്തിനായി ഭൂമി ഏറ്റെടുക്കും : മുഖ്യമന്ത്രി
backup
April 12 2018 | 08:04 AM
തിരുവനന്തപുരം: അല്‍പ്പം ഇഷ്ടക്കേടുണ്ടായാലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ ഭാവിയെക്കരുതി നടപടിയില്‍ നിന്ന് പുറകോട്ട് പോകാന്‍ സര്‍ക്കാരിനാവില്ല.
ആരുടേയും കൈയ്യിലും അധികം ഭൂമിയില്ല. ഉള്ളഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മനസിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായാലും വികസനവുമായി മുന്നോട്ട് പോകും. അല്ലെങ്കില്‍ നാളെയെ ബാധിക്കും.
കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവും, മലപ്പുറം ദേശിയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളെകുറിച്ചായിരുന്നു പരാമര്‍ശം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."