HOME
DETAILS

ജലനിധി പദ്ധതി: പൊതുടാപ്പുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് കണക്കില്ല

  
backup
April 13, 2018 | 5:08 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa

 

മാള: മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളം കണക്കാക്കാന്‍ സാധിക്കുന്നില്ല. ആറ് പഞ്ചായത്തുകളിലായി 1250 പൊതുടാപ്പുകളാണ് ഉള്ളത്. ഇവയില്‍ 700 ടാപ്പുകള്‍ വേണ്ടെന്ന് വച്ചു.
പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പണം അതത് പഞ്ചായത്തുകളാണ് നല്‍കേണ്ടത്. പഞ്ചായത്തുകള്‍ പണം അടക്കാന്‍ തയ്യാറുള്ള പൊതുടാപ്പുകള്‍ മീറ്റര്‍ സ്ഥാപിച്ച് നിലനിറുത്താനാണ് ജലനിധി തീരുമാനം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ പാഴാകുന്ന വെള്ളം കുറക്കാനാകുമെന്നാണ് വിശ്വാസം.
കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ വൈന്തലയിലെ പ്ലാന്റില്‍ നിത്യവും 14 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശൂദ്ധീകരിച്ച് വിതരണത്തിനായി വിടുന്നത്. എന്നാല്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ജലനിധിയുടെ ഇപ്പോഴത്തെ കണക്കില്‍ പെടുന്നത്. അനധികൃത ചോര്‍ച്ച തടയാനായാല്‍ നിത്യവും വെള്ളം ലഭ്യാമാക്കാനാകുമെന്നാണ് ജലനിധിയുടെ പ്രോജക്ട് ഓഫിസറായ ഹൈദര്‍ പറയുന്നത്. കൂടാതെ ജലവിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പൊട്ടുന്നതും തലവേദനയായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി നല്‍കിയ വെള്ളകരത്തേക്കാല്‍ ഉയര്‍ന്ന വെള്ളക്കരമാണ് ജലനിധിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. 10,000 ലിറ്ററിന് 22 രൂപ മിനിമം നല്‍കിയിരുന്നേടത്ത് ഇപ്പോള്‍ 5,000 ലിറ്ററിന് 70 രൂപ നല്‍കണം.
വാട്ടര്‍ അതോറിറ്റി ജലനിധിക്ക് നല്‍കുന്ന വെള്ളത്തിന്റെ നിരക്ക് കുറച്ചാല്‍ മാത്രമേ ജലനിധിക്ക് നിരക്ക് കുറക്കുവാന്‍ സാധിക്കുകയുള്ളു. ഇതിനായി ജലവകുപ്പ് മന്ത്രിയുമായി അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും നിരക്ക് കുറക്കാന്‍ തയ്യാറായില്ല. ജലനിധിയുടെ മേല്‍നോട്ട കാലാവധി വര്‍ധിപ്പിക്കേണ്ടിവരും. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം ജലനിധി മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനം സാധാരണഗതിയിലാകുന്നതോടെ കൈമാറുകയുമാണ് പതിവ്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കീംലെവല്‍ കമ്മിറ്റികള്‍ക്കാണ് ഇവ കൈമാറുക.
മാളയില്‍ വരുന്ന ജൂണില്‍ ജലനിധിയുടെ മേല്‍നോട്ടം ഒരുവര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍ ഈ കാലയളവില്‍ പദ്ധതിയുടെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് എത്തില്ലെന്നുറപ്പാണ്. അതിനാല്‍ തന്നെ ജലനിധിയുടെ മേല്‍നോട്ട കാലാവധി നീട്ടിനല്‍കേണ്ടിവരുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago