HOME
DETAILS
MAL
കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമഭേദഗതി വരുത്തും-മനേക ഗാന്ധി
backup
April 13 2018 | 07:04 AM
ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ വധശിക്ഷ ലഭിക്കുന്ന വിധത്തില്‍ പോസ്കോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി. ഈ നിര്‍ദ്ദേശം മന്ത്രി സഭയില്‍ വെക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഈ അടുത്ത കാലത്ത് ബലാത്സംഗക്കേസുകളില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് നേരെത്തന്നെയാണ്. കത്വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്് അവര്‍ കൂട്ടിച്ചേര്‍ത്തു.
കത്വ കേസില്‍ പ്രതികരിക്കുന്ന രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ് മനേക. വി.കെ സിങ് ആണ് ആദ്യം പ്രതികരിച്ചത്. രാജ്യം മുഴുവന്‍ പ്രതിഷേധിച്ചിട്ടും പ്രധാനമന്ത്രിയുള്പെടയുള്ളവര് മൗനം പാലിക്കുകയാണ്. ബി.ജെ.പി നേതാക്കളും മൗനവ്രതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."