
കത്‌വ കൊലപാതകം: നാടെങ്ങും പ്രതിഷേധ ജ്വാല
കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ട്രെയ്ന്‍ തടഞ്ഞു
കൊല്ലം: നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന്റെ അവസാനത്തെ ഇരയാണ് കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ബാലികയെന്ന് കെ.എസ്.യു ആരോപിച്ചു.
സംഘപരിവാര്‍ നേതൃത്വത്തില്‍ കേന്ദ്ര ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് ബി.ജെ.പിയുടെ നേതാക്കന്‍മാര്‍ നടത്തുന്നതെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ട്രെയ്ന്‍ തടഞ്ഞു.
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്‍ഗവന്‍, ഷെഫീഖ് കിളികൊല്ലൂര്‍, ജില്ലാ ഭാരവാഹികളായ കൗശിഖ് എം. ദാസ്, ശരത് മോഹന്‍, അതുല്‍ എസ്.പി, സിയാദ് ഭരണിക്കാവ്, യദുകൃഷ്ണന്‍, ഷാന്‍ വടക്കേവിള, അര്‍ഷാദ്, സച്ചു പ്രതാപ്, അനന്തന്‍ പന്മന, അമ്മു രാജന്‍ സമരത്തിന് നേതൃത്വം നല്‍കി.
ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അകാരണമരണം ഏറ്റുവാങ്ങുന്നെന്ന്
കൊല്ലം: സവര്‍ണവര്‍ഗ്ഗം നയിക്കുന്ന ബി.ജെ.പി ഭരണത്തില്‍ മതന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളും അകാരണമായി മരണം ഏറ്റുവാങ്ങുന്നതായി ബിന്ദുകൃഷ്ണ. 8 വയസുകാരിയായ കുട്ടിയെ പോലും പരിപാവനമായ ക്ഷേത്രത്തിനുള്ളില്‍ വച്ച് കാമവെറിയന്‍മാരായ ഹിന്ദുത്വ തീവ്രവാദികളുടെ പീഡനം ഏറ്റുവാങ്ങുകയും മരണം ഉറപ്പു വരുത്താന്‍ തല തല്ലിപൊളിക്കുകയും ചെയ്ത ക്രൂര മനസുകളെ അംഗീകരിക്കുകയും അവര്‍ക്ക് കാവലാളായി മാറുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണ ഭീകരതയ്ക്ക് എതിരെ ഇന്ത്യന്‍ മനസുകള്‍ തേങ്ങുകയാണ്.
കാശ്മീരില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടി കെട്ടികൊണ്ട് നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരത്തില്‍ നടന്ന പ്രകടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 100 കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. പ്രസ്‌ക്ലബ്ബിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സൂരജ് രവി, കെ.ജി രവി, എന്‍ ഉണ്ണികൃഷ്ണന്‍, കോലത്ത് വേണുഗോപാല്‍ സംസാരിച്ചു.
ബ്ലോക്ക് പ്രസിഡന്റുമാരായ ആര്‍ രമണന്‍, എം ബദറുദ്ദീന്‍, ആര്‍ രാജ്‌മോഹന്‍ മണ്ഡലം പ്രസിഡന്റുമാരായ സുല്‍ഫിക്കര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, മാമൂലയില്‍ സേതുകുട്ടന്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 7 minutes ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 17 minutes ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 26 minutes ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• an hour ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• an hour ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• an hour ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• an hour ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 3 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 3 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 3 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 3 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 4 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 4 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 4 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 5 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 4 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 4 hours ago