പൊതുവിഭവ സമാഹരണത്തില്‍ കേരളം താഴോട്ട്
ശ്രീകാര്യം: കഴിഞ്ഞ 60 വര്‍ഷമായി പൊതുവിഭവ സമാഹരണത്തില്‍ കേരളം താഴോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്റെ പഠനം വെളിപ്പെടുത്തുന്നു.
ഇതുസംബന്ധിച്ച് ഇന്നലെ ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് മൂലം എഴുപതുകളുടെ പകുതിമുതല്‍ നികുതി നല്‍കാനുള്ള ശേഷിയില്‍ കേരളം വന്‍ കുതിപ്പ് നടത്തിയെന്ന് പഠനം പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സമാഹരിക്കുന്ന മൊത്തം പൊതുവിഭവങ്ങളില്‍ കേരളത്തിന്റെ ഓഹരി 4 .45 ശതമാനത്തില്‍ നിന്നും 4 .51 ശതമാനമായി മാത്രമേ വര്‍ധിച്ചിട്ടുള്ളു.
പെട്രോള്‍, മദ്യം ,ഭാഗ്യക്കുറി ,മോട്ടോര്‍വാഹനങ്ങള്‍ എന്നി നാല് ഇനങ്ങളാണ് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ 58.78 ശതമാനം സംഭാവന ചെയ്യുന്നത്. ഇതാകട്ടെ പാവപ്പെട്ടവരുടെ മേല്‍ അമിതമായ ഭാരം കെട്ടിവച്ച് നേടുന്നതാണെന്നും പഠനം വെളിപ്പെടുത്തുന്നു.
പ്രഫസര്‍ കെ.പി കണ്ണന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറിയില്‍ ഡോ. ജോസ് സെബാസ്റ്റ്യനാണ് പ്രബന്ധം അവതരിപ്പിച്ചത്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ഡി നാരായണ, പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ ഡോ.കെ.എന്‍ ഹരിലാല്‍, ഡോ രവിരാമന്‍, ഡോ.ബി.എ പ്രകാശ്, ഡോ.മേരി ജോര്‍ജ് , പ്രഫ.കെ.ജെ ജോസഫ്, പ്രഫ പുഷ്പാംഗദന്‍, പ്രഫ.കെ.എന്‍ ഗംഗാധരന്‍, ഡോ. ഷൈജന്‍, ഡോ.കെ.എന്‍.എസ് നായര്‍, പ്രഫ. നാഗരാജ നായിഡു, ഡോ.കബീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."