വരള്‍ച്ചാ ഭീഷണിയില്ല; വേനലിലും മഴ തിമര്ത്തുപെയ്തു
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ശരാശരിയേക്കാള്‍ അധിക മഴ.
സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 11 വരെ 10 ശതമാനം മഴ കൂടുതലായി ലഭിച്ചിറ്റുണ്ട്. പല ജില്ലകളിലും ശരാശരിയേക്കാള്‍ വളരെ കൂടുതല്‍ മഴ ലഭിച്ചു.
ഇനിയും വേനല്‍ മഴ ശക്തമാകുമെന്ന സൂചനയുള്ളതിനാല്‍ ഇത്തവണ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ കാലയളവില്‍ 62.9 മി. മീറ്റര്‍ മഴ ലഭിക്കേണ്ടതിനു പകരം 69. 4 എം.എം മഴലഭിച്ചു. ഏറ്റവും കുറവ് മഴലഭിച്ചത് തിരുവനന്തപുരത്താണ്( 62 ശതമാനം). ഇവിടെ 73.6 എം.എം മഴ ലഭിക്കുന്നതിനു പകരം 27.9 എം.എം മാത്രമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ലഭിച്ചത് കാസര്‍കോടുമാണ്.
കാസര്‍കോട് 294 ശതമാനം മഴ അധികമായി ലഭിച്ചു. 15.6 എം.എം ലഭിക്കേണ്ടതിനു പകരം പെയ്തത് 61.5 എം.എം മഴയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ച വയനാട് ജില്ലയില്‍ ഇതുവരെ 124 ശതമാനം അധികം മഴ ലഭിച്ചു. വരള്‍ച്ച രൂക്ഷമാകാറുള്ള പാലക്കാട് ജില്ലയിലും 35 ശതമാനം അധിക മഴ പെയ്തു. കോഴിക്കോട് 34, കൊല്ലം 44, എറണാകുളം 48 ശതമാനം അധിക മഴ രേഖപ്പെടുത്തി.
പത്തനംതിട്ടയില്‍ മഴയില്‍ കൂടുതലോ കുറവോ ഇല്ല. 133.6 എം.എം മഴ ലഭിക്കേണ്ടതിനു പകരം 133.1 എം.എം ലഭിച്ചു. ആലപ്പുഴ 37, തൃശൂര്‍ 17, മലപ്പുറം 15, കോട്ടയം 7, ഇടുക്കി 11, കണ്ണൂര്‍ 17 ശതമാനം മഴ കുറഞ്ഞു. ഇതില്‍ ആലപ്പുഴയെ മാത്രമാണ് മഴക്കുറവിന്റെ ഗണത്തില്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് 354.3 എം.എം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 7 ശതമാനമായിരുന്നു മഴക്കുറവ്. സാധാരണ ഏപ്രില്‍ 15 മുതലാണ് വേനല്‍ മഴ ശക്തമാകുന്നത്.
ഈയിടെയുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ 540 ശതമാനം അധിക മഴ ലഭിച്ചു. 25.9 എം.എം മഴക്ക് പകരം പെയ്തത് 165.8 എം.എം മഴയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."