ദേവാലയകൂദാശയും തിരുനാളും 17 മുതല്‍
മാനന്തവാടി: മാനന്തവാടി രൂപതയുടെ കീഴിലുള്ള യവനാര്‍കുളം സെന്റ് മേരീസ് ഇടവകയില്‍ പുതിയതായി നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശയും തിരുനാളും ഈമാസം 17 മുതല്‍ 22 വരെ നടക്കുമെന്ന് വികാരി ഫാ. ജിമ്മി മൂലയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 17ന് രാവിലെ 10 മണിക്ക് ദേവാലയകൂദാശയക്ക് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം നേതൃത്വം നല്‍കും. മാനന്തവാടി രൂപതാ വികാരി ജനറള്‍ ഫാ.അബ്രാഹംനെല്ലിയ്ക്കല്‍, യവനാര്‍കുളം ഇടവകയുടെ പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 18ന് രാവിലെ ഡീക്കന്‍ ജോബിഷ് ഏറത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന് കോതമംഗലം രൂപതാ ബിഷപ്പ് ജോര്‍ജ് മഠത്തികïം നേതൃത്വം നല്‍കും.
19 ന് രാവിലെ 8 മണിക്ക് നടക്കുന്ന ദിവ്യകാരുണ്യസ്വീകരണത്തിന് മാനന്തവാടി രൂപതാ ചാന്‍സിലര്‍ ഫാ.സജി നെടുങ്കല്ലേല്‍ കര്‍മ്മികത്വം വഹിക്കും. 20ന് വൈകുന്നേരം 4.30ന് തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ.ജിമ്മി മൂലയില്‍ കൊടിയേറ്റും. 21 ന് കുളത്താടകപ്പേളയിലേക്ക് പ്രദക്ഷിണം, 22ന് പ്രധാന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.പോള്‍ വാഴപ്പള്ളി നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജുമൂപ്പാട്ടില്‍, ജോണി മറ്റത്തിലാനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."