പൈശാചികതക്കെതിരേ രാജ്യം ഒന്നിക്കണം: എസ്.കെ.എസ്.എസ്.എഫ്
കല്‍പ്പറ്റ: കത്വ സംഭവത്തിലെ വര്‍ഗീയ ഭ്രാന്തിനെതിരെ രാജ്യം വൈവിധ്യങ്ങള്‍ മറന്ന് ഒന്നിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തിലൂടെ ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ് തകര്‍ന്നടിഞ്ഞത്. പ്രതികളെ സംരക്ഷിക്കാന്‍ ചില ബി.ജെ.പി മന്ത്രിമാരും ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥന്മാരും രംഗത്തുവന്നത് ഞട്ടലുളവാക്കുന്നതാണ്. ഇത്തരം കുറ്റവാളികളെ ഭരണം ഉപയോഗിച്ച് സംരക്ഷിക്കാനുള്ള ഭരണകൂട തന്ത്രങ്ങളെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹ്യുദ്ധീന്‍ കുട്ടി യമാനി അധ്യക്ഷനായി.
ശൗക്കത്തലി വെള്ളമുണ്ട, അബ്ദുല്‍ ലത്തീഫ് വാഫി, അബ്ബാസ് വാഫി, മൊയ്തീന് ദാരിമി, ശറഫുദ്ധീന്‍ നിസാമി, നൗഷീര്‍ വാഫി സംസാരിച്ചു. സെക്രട്ടറി അയൂബ് മാസ്റ്റര്‍ സ്വാഗതവും ശാഹിദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."