ആരോരുമില്ലാത്തവര്‍ക്ക് വിഷുക്കിറ്റ് നല്‍കി എ.എസ്.ഐ
ഫറോക്ക്: ആരോരുമില്ലാതെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധികക്ക് വിഷുകിറ്റ് നല്‍കി എ.എസ്.ഐ. മാറാട് കൈതവളപ്പ് കോളനിയിലെ തങ്കേടത്തിക്കാണ് വിഷു കിറ്റ് നല്‍കി മാറാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ അരവിന്ദാക്ഷന്‍ ഇത്തവണത്തെ തന്റെ വിഷു ദിനം സ്മരണീയമാക്കിയത്.
മൂന്ന് വര്‍ഷമായി മാറാട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അരവന്ദാക്ഷന്‍ ജനമൈത്രി ബീറ്റ് ഓഫിസറായിരുന്ന കാലത്താണ് തങ്കേടത്തിയെ കാണുന്നത്. വിഷു ആഘോഷത്തിനു സദ്യയൊരുക്കുന്നതിനുളള സാധനങ്ങളുമായെത്തിയ എ.എസ്.ഐയെ നിറകണ്ണുകളോടെയാണ് തങ്കേടത്തി വരവേറ്റത്.
എല്ലാ വര്‍ഷവും എല്ലാ ആഘോഷ ദിവസങ്ങളിലും വിരുന്നുവരാനും കാത്തിരിക്കാനും ആരോരോമില്ലാത്തവര്‍ക്ക് അവരവരുടെ വീട്ടിലെത്തി ഹൃദയഭാഷയില്‍ ആശംസകളറിയിക്കുകയം അവര്‍ക്ക് മരുന്നിനും മറ്റുമായി തന്നാലാകുന്ന സഹായം നല്‍കുകയും ചെയ്യാറുണ്ട്. സ്വന്തക്കാരും ബന്ധക്കാരും മക്കളും തിരക്കുകള്‍ക്ക് നടുവില്‍ മറന്നുപോയ, ഉപേക്ഷിച്ച ഇവരെ ഇടയ്ക്ക് അവരുടെ വീടുകളില്‍ ചെന്ന് ഒരു കൂടപ്പിറപ്പിനെ പോലെ മകനെപ്പോലെ വിശേഷങ്ങളന്വേഷിക്കാനും ഒറ്റപ്പെടലിന്റെ ശൂന്യതയില്‍ തനിച്ചല്ലെന്ന് സാന്ത്വനിപ്പിക്കാനും എത് ജോലി തിരക്കിനിടയിലും അദ്ദേഹം മറന്നുപോകാറില്ല.
ഫറോക്ക് സ്വദേശിയാണ് അരവിന്ദാക്ഷന്‍. സ്വന്തം ശമ്പളത്തില്‍ നിന്നാണ് സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തിനത്തിനായി തുക മാറ്റിവയ്ക്കുന്നത്.
ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളിലും പാവപ്പെട്ടവരെ കണ്ടെത്തി അരവിന്ദാക്ഷന്‍ സഹായമെത്തിക്കാറുണ്ട്. രോഗം കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്നിനും ചികിത്സക്കുമായി പണം വീട്ടില്‍ കൊണ്ടു കൊടുക്കുന്നതിന് ഇദ്ദേഹത്തിനു ചര്യയാണ്.
ജോലി തിരക്ക് കാരണം തനിക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ സഹപ്രവര്‍ത്തകരെ ഏല്‍പ്പിച്ചിട്ടാണെങ്കിലും പാവപ്പെട്ടവര്‍ക്ക് ഇദ്ദേഹം സഹായമെത്തിച്ച് നല്‍കും.
നാട് കാക്കുന്ന ജോലിക്കിടയിലും നിശബ്ദമായി സാന്ത്വന പ്രവര്‍ത്തനം നടത്തി അരവിന്ദാക്ഷന്‍ സമൂഹത്തിനു മാതൃകയാവുകയാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."