കത്‌വ : എരിഞ്ഞടങ്ങാതെ പ്രതിഷേധക്കനല്‍
കൊടുവള്ളി : കത്‌വ , ഉന്നാവൊ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗം വേളാട്ട് അഹമദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ അബ്ദുഹാജി അധ്യക്ഷനായി. കെ.കെ.എ കാദര്‍, എ.പി മജീദ് മാസ്റ്റര്‍, കെ.സി മുഹമ്മദ് മാസ്റ്റര്‍, വി.എ റഹ്മാന്‍ ,പി. മുഹമ്മദ്, എടകണ്ടി നാസര്‍, ടി.പി.നാസര്‍ പ്രസംഗിച്ചു.
നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍.എസ് .സി) കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു . പൊതുയോഗം ഒ.പി റഷീദ് ഉദ്ഘാടനം ചെയ്തു. ഒ.ടി സുലൈമാന്‍ അധ്യക്ഷനായി. പ്രകടനത്തിനു നൗഷാദ് മാസ്റ്റര്‍, കെ.സി ശരീഫ് ,യു.കെ സലിം, സിദ്ദീഖ് കാരാട്ട് പോയില്‍, അലി ഹംദാന്‍ ഇ. സി, ഇ. ഇബ്രാഹിം കുട്ടി ഹാജി, വി.പി അബൂബക്കര്‍, ഗഫൂര്‍ പട്ടിണിക്കര, ഇബ്‌നു കെ.കെ നേതൃത്വം നല്‍കി.
കൊടുവള്ളി: ജമ്മുവിലെ കത്‌വ ജില്ലയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ലൗ ഷോര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഭാരവാഹികളും കുട്ടികളും കൊടുവള്ളി ഓപ്പണ്‍ സ്റ്റേജില്‍ ഉപവാസം നടത്തി. വൈകിട്ട് ഏഴ് മുതല്‍ക്കാണ് നൂര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉപവാസം നടത്തിയത്. സലിം നൊച്ചൂളി അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ.എ ജബ്ബാര്‍, പി.ടി മൊയ്തീന്‍ കുട്ടി, പി.സി വേലായുധന്‍, ഒ.പി.ഐ കോയ, കോതുര്‍ മുഹമ്മദ്, ഒ.പി റഷീദ് ,കെ.കെ.എ ഖാദര്‍ ,ടി.കെ.പി അബൂബക്കര്‍ , വി.കെ ഉണ്ണീരി സംസാരിച്ചു.
കുന്ദമംഗലം: ആസിഫയുടെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികള്‍ക്കും വിചാരണ കൂടാതെ പരമാവധി ശിക്ഷ ഉറപ്പ് വരുത്താന്‍ ബദ്ധപെട്ടവര്‍ തയാറാകണമെന്ന് മണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റി ആവശ്യപെട്ടു.പ്രസിഡന്റ് കെ. മൂസ മൗലവി അധ്യക്ഷനായി. ജന.സെക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറര്‍ എന്‍.പി ഹംസ മാസ്റ്റര്‍, എ.ടി ബഷീര്‍ഹാജി, വി.പി മുഹമ്മദ് മാസ്റ്റര്‍, കെ.പി കോയ, എം.പി മജീദ് മാസ്റ്റര്‍ സംസാരിച്ചു. ഏപ്രില്‍ 30ന് ചെറുപ്പയില്‍ സമര്‍പ്പണം 2018 ക്യാംപ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നരിക്കുനി: കത്‌വാ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നരിക്കുനിയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വേറിട്ടതായി. കറുത്ത റിബണ്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടിയും പ്ലക്കാര്‍ഡുകളേന്തിയുമായിരുന്നു പ്രകടനം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നു. പടനിലം റോഡില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗത്തോടെ സമാപിച്ചു. പി.സി മുഹമ്മദ്, പി. ശശീന്ദ്രന്‍ മാസ്റ്റര്‍, അബു കൊല്ലരക്കല്‍, സലിം നരിക്കുനി, ഫസല്‍ മുഹമ്മദ്, പി.എം ഹാരിസ്, ഇഖ്ബാല്‍ മാസ്റ്റര്‍, കുഞ്ഞിരായിന്‍, കെ.പി രാഹുല്‍, നൗഷാദ് നരിക്കുനി, കടന്നലോട്ട് സിദ്ദീഖ്, എ.പി റിയാസ്, ശംസുദ്ദീന്‍ മേലേപ്പാട്ട് സംസാരിച്ചു.
നരിക്കുനി: ലീഡര്‍ കെ. കരുണാകരന്‍ സ്മൃതി വേദിയുടെ നേതൃത്വത്തില്‍ കത്‌വയില്‍ കൊല്ലപ്പെട്ട ബാലികയ്ക്ക് സ്മരണാഞ്ജലി. ഇവരുടെ കുടുംബത്തിന് നീതി തേടി രാഹുല്‍ ഗാന്ധി ഇന്ത്യാ ഗേറ്റില്‍ നടത്തിയ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ദീപങ്ങള്‍ തെളിയിച്ചത്.പി.കെ മനോജ് കുമാര്‍, സിജി കൊട്ടാരത്തില്‍, കെ.പി.രാഹുല്‍, ഹിദാഷ് തറോല്‍, ജാബി കാരുകുളങ്ങര നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."